ഈദ് ദിനത്തില്‍ സിറിയയില്‍ വ്യോമാക്രമണം: നൂറിലേറെ പേർ കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയില്‍ അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാറിലത്തെിയതിനു പിന്നാലെ ഈദ് ദിനത്തിലുണ്ടായ വ്യോമാക്രമണത്തില്‍ . നൂറിലേറെ പേർ കൊല്ലപ്പെട്ടു. വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയിലെ അലപ്പോ പ്രവിശ്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലയായ ഇദ്ലിബിലുമാണ് തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ നടന്നത്.
ഇദ്ലിബ് നഗരത്തിലെ മാര്‍ക്കറ്റിനുനേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 55 പേരാണ് മരിച്ചത്. അലപ്പോയിലുണ്ടായ ആക്രമണത്തില്‍ ഒമ്പതു കുട്ടികളടക്കം 46 പേര് മരിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ചര്‍ച്ചക്കുശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവുമാണ് ശനിയാഴ്ച വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് അലപ്പോയിലും ഇദ്ലിബിലും ആക്രമണമുണ്ടായത്.
സിറിയന്‍ യുദ്ധവിമാനങ്ങളോ സഖ്യകക്ഷിയായ റഷ്യയുടെ വിമാനങ്ങളോ ആണ് ബോംബാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."