HOME
DETAILS
MAL
ഒര്‍ട്ടേഗ ലോകത്തിലെ ഏറ്റവും സമ്പന്നന്‍
backup
September 12 2016 | 05:09 AM
ലണ്ടന്‍: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി അമാന്‍സിയോ ഒര്‍ട്ടേഗയെ തെരഞ്ഞെടുത്തു. നേരത്തെ ൈമൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സായിരുന്നു ഈ സ്ഥാനത്തുള്ളത്. പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് സാറയുടെ സ്ഥാപകന്‍ അമാന്‍സിയോ ഒര്‍ട്ടേഗ. 1.7 ബില്യന്‍ ഡോളര്‍(11374 കോടി ഇന്ത്യന്‍ രൂപ) ആയിരുന്നു അമാന്‍സിയൊയുടെ സമ്പാദ്യം ഈ ആഴ്ച്ച 79.5 ബില്യന്‍ ഡോളറായി(5.31 ലക്ഷം കോടി ഇന്ത്യന്‍ രൂപ) ഉയര്‍ന്നു. 78.5 ബില്യന്‍ ഡോളറാണ്(5.25 ലക്ഷം കോടി) ബില്‍ ഗേറ്റ്‌സിന്റെ മൊത്തം സമ്പാദ്യം. ബിസിനസ് സാമ്രാജ്യം മകള്‍ മാര്‍ത്തയെ ഏല്‍പ്പിക്കാന്‍ 80കാരന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് സമ്പത്തിലെ ഈ കുതിച്ചുചാട്ടം. ഇന്‍ഡിടെക്‌സ് ഓഹരികളില്‍ 2.5 ശതമാനം നേട്ടമുണ്ടാക്കിയപ്പോഴാണ് അമാന്‍സിയോ ലോകത്തെ ഏറ്റവും ധനികനായി മാറിയതെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."