ഇന്ത്യയിലേക്കുള്ള അഫ്ഗാനിന്റെ ചരക്കു നീക്കം തടയില്ലെന്ന് പാകിസ്താന്‍
ഇസ്്‌ലാമാബാദ്: വാഗാ അതിര്‍ത്തിയിലൂടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം തടയില്ലെന്ന് പാകിസ്താന്‍ അറിയിച്ചു. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം തടഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗാനി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം നിലപാട് അറിയിച്ചത്. അഫ്ഗാന്‍ ജനതയുടെ വ്യാപാര ആവശ്യത്തിനുള്ള ചരക്കുഗതാഗതം തടയില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സകരിയ്യ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പാകിസ്താനിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തുന്നതിന് പാകിസ്താന്‍ സമ്മതം അറിയിച്ചിട്ടില്ല. നയതന്ത്രതലത്തിലൂടെ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് പാകിസ്താന്‍ അറിയിച്ചത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചരക്കുഗതാഗതത്തിന് പാകിസ്താന്‍ തടസം നില്‍ക്കില്ല. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം തടഞ്ഞാല്‍ അഫ്ഗാന്‍ വഴി മധ്യേഷ്യയിലേക്കുള്ള പാകിസ്താന്റെ ചരക്കുനീക്കം തടയുമെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രസിഡന്റിനെ ഉദ്ധരിച്ച് അഫ്ഗാനിലെ പ്രാദേശിക മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലേക്കും പാകിസ്താനിലേക്കുമുള്ള ബ്രിട്ടനില്‍ നിന്നുള്ള പ്രത്യേക നയതന്ത്ര പ്രതിനിധി ഓവന്‍ ജെന്‍കിസിനോടാണ് ഗാനി ഇക്കാര്യം വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ വ്യാപാരികള്‍ക്ക് വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയുമായി ചരക്കുനീക്കം നടത്തുന്നത് പാകിസ്താന്‍ തടയുകയാണെങ്കില്‍ അഫ്ഗാനും തിരിച്ചടിക്കും. അഫ്ഗാനിസ്താന്‍ വഴി മധ്യേഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള പാകിസ്താന്റെ വ്യാപാരപാതയും ഇല്ലാതാക്കുമെന്നാണ് ഗാനി പറഞ്ഞത്. അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പഷ്തു ഭാഷയില്‍ പ്രസ്താവന രേഖപ്പെടുത്തിയിരുന്നു. വാഗാ അതിര്‍ത്തിയിലൂടെ അഠാരിയിലേക്ക് ചരക്ക് നീക്കം നടത്താന്‍ കാലങ്ങളായി അഫ്ഗാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പാക് ഇതിനുള്ള അനുമതി നല്‍കിയിട്ടില്ല. നിലവില്‍ വാഗാഅതിര്‍ത്തിയില്‍ ചരക്കെത്തിച്ച് അവിടുന്ന് മറ്റൊരു മാര്‍ഗം ചരക്ക് കൈമാറ്റത്തിലൂടെയാണ് അട്ടാരിയിലെത്തിക്കുന്നത്. കോടികളുടെ നഷ്ടം ഇതുമൂലം ഉണ്ടാകുന്നതായി അഫ്ഗാന്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."