HOME
DETAILS
MAL
പാക് പെണ്‍കുട്ടി മധുവിന് ഇനി ഡല്‍ഹി സ്കൂളില്‍ പഠിക്കാം
backup
September 12 2016 | 06:09 AM
ന്യൂഡല്‍ഹി: പാക് പെണ്‍കുട്ടിക്ക് ഇനി ഡല്‍ഹിയിലെ സ്കൂളില്‍ പഠിക്കാം. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്നാണിത്. പാകിസ്താന് സ്വദേശിയായതിനാല്‍ ഡല്‍ഹിയിലെ സ്കൂളില്‍ പ്രവേശനം ലഭിക്കാതിരുന്ന മധുവിനാണ് മന്ത്രിയുടെ ഇടപെടലിനെതുടര്‍ന്ന് പഠനത്തിന് വഴിയൊരുങ്ങിയത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ സുഷമാ സ്വരാജ് വിഷയത്തില്‍ ഇടപെടുകയും വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് സംസാരിക്കുകയുമായിരുന്നു. സഹോദരങ്ങള്‍ക്കും അമ്മാവനുമൊപ്പം രണ്ടുവര്‍ഷം മുന്‍പാണ് മധു ഇന്ത്യയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."