HOME
DETAILS
MAL
ശബരിമലയില്‍ തൊഴിലാളിത്തര്‍ക്കം അഞ്ചാം ദിവസം; സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപം
backup
September 12 2016 | 09:09 AM
പത്തനംതിട്ട: ശബരിമലയില്‍ ചരക്കുനീക്കം പൂര്‍ണമായും നിലച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തിയും സ്തംഭിച്ചിരിക്കുകയാണ്.
പ്രശ്നം പരിഹരിക്കാതെ സര്‍ക്കാറും പൊലിസും നിസംഗത പാലിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആരോപിച്ചു.
കയറ്റിറക്കു കൂലി വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്. ആവശ്യത്തിന്മേല് പലവട്ടം ചര്‍ച്ച നടത്തിയരുന്നെങ്കിലും കൂലി വര്‍ധിപ്പിക്കുവാന്‍ ട്രാക്ടര്‍ ഉടമകള്‍ തയാറായിരുന്നില്ല.
സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ ശ്രമം. കഴിഞ്ഞ ദിവസം മുതല്‍ പൂജാ സാധനങ്ങളും സന്നിധാനത്തേക്ക് എത്തിക്കാന്‍ തൊഴിലാളികള്‍ തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."