വിഷമില്ലെന്ന് ഉറപ്പാക്കാന്‍ സ്വയം മരുന്നു കഴിച്ചു തളര്‍ന്നുവീണ ഡോക്ടര്‍ മരിച്ചു
മൂവാറ്റുപുഴ: രോഗിക്കു കുറിച്ചു കൊടുത്ത മരുന്നില്‍ വിഷമില്ലെന്ന് ഉറപ്പാക്കാന്‍ മരുന്നു കഴിച്ച് തളര്‍ന്നുവീണ ഡോക്ടര്‍ മരിച്ചു.
ഡോ. പി എ ബൈജുവാണ് നീണ്ട ഒന്‍പതു വര്‍ഷം ബോധരഹിതനായി തളര്‍ന്നു കിടന്ന് മരണത്തിനു കീഴടങ്ങിയത്. 38 വയസായിരുന്നു.
ഭാര്യ: ഡോ. ഷിന്‍സി. മക്കള്‍: വൈഷ്ണവ്, വിഷ്ണു
2007ല്‍ ഇടുക്കി ബൈസണ്‍വാലി ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരിക്കെയാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീ ഡോക്ടര്‍ കുറിച്ചു നല്കിയ മരുന്ന് കഴിച്ച് അവശയായിരുന്നു. സ്ത്രീയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ സ്വയം മരുന്നു കുടിക്കുകയായിരുന്നു.
ഉടനെ തളര്‍ച്ച അനുഭവപ്പെടുകയും തളര്‍ന്നു വീഴുകയുമായിരുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട ബൈജുവിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പൊലിസ് അന്വേഷണം നടത്തിയപ്പോഴാണ് മരുന്ന് കഴിച്ച് അവശയായ സ്ത്രീയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലക്കിയതാണെന്ന് കണ്ടെത്തിയത്.
ഇയാളെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."