ചത്തീസ്‌ഗഢിൽ ക്രിസ്‌ത്യൻ യുവാവിന് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം; മർദിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചു
റായ്പൂർ: ക്രിസ്‌ത്യൻ യുവാവിനെ മർദിച്ച് ജയ്ശ്രീറാം വിളിപ്പിച്ച് ഹിന്ദുത്വ വാദികൾ. ചത്തീസ്‌ഗഢിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
യുവാവിനെ ഒരു സംഘം വളയുകയും കോളറിൽ പിടിച്ചു വലിക്കുകയും, ആക്രമിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ അക്രമികൾ യുവാവിനോട് ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ വംശീയമായ അധിക്ഷേപങ്ങളും നടന്നതായി ആരോപണമുണ്ട്. അതേസമയം, സംഭവം വിവാദമായെങ്കിലും വിഷയത്തിൽ തങ്ങൾക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറയുന്നു.
രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം അതിക്രമങ്ങൾ വർധിക്കുകയാണ്. അടുത്തിടെ വടക്കൻ ബംഗളൂരുവിൽ ഒരു മുസ്‌ലിം യുവാവിനെ തടഞ്ഞുനിർത്തി സമാനമായ രീതിയിൽ മർദിച്ചിരുന്നു. അക്രമത്തിനിടെ യുവാവ് അല്ലാഹു എന്ന് വിളിച്ചത് അക്രമികളെ കൂടുതൽ പ്രകോപിപ്പിക്കുകയും നിർബന്ധപൂർവ്വം 'ജയ് ശ്രീറാം' വിളിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
അതേസമയം, മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം അക്രമങ്ങൾ വർധിക്കുന്നത് രാജ്യത്തെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.
A disturbing video has surfaced showing Hindu extremists assaulting a Christian youth and forcing him to chant 'Jai Shri Ram' in Janjgir-Champa district, Chhattisgarh. The incident has sparked widespread outrage on social media ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."