നാളെ മാസപ്പിറവി കാണുമോ? സാധ്യത കുറവെന്ന് വിദഗ്ദര്‍; ഒന്നിലധികം കാരണങ്ങള്‍
മാര്‍ച്ച് 19 (നാളെ) കേരളത്തില്‍ റമദാന്‍ നോമ്പ് 29 പൂര്‍ത്തിയാവും. ഇത് കണക്കാക്കിയാല്‍ മറ്റന്നാള്‍ (20ാം തീയതി) കേരളത്തിലും, ഒമാനിലും ഈദുല്‍ ഫിത്വര്‍ ആകാന്‍ സാധ്യതയുണ്ട്.
നാളെ (മാര്‍ച്ച് 19ന്) മാസപ്പിറവി കാണാനുള്ള ആസ്‌ട്രോണമിക്കല്‍ സാധ്യതയുണ്ടെന്ന് പ്രമുഖ കാലാവസ്ഥ പോര്‍ട്ടലായ Metbeat News റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മാസപ്പിറ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനുള്ള സാധ്യത കുറവാണ്. കോഴിക്കോട്ടെ ആകാശം മാനദണ്ഡമാക്കിയാല്‍ അന്ന് സൂര്യന്‍ വൈകിട്ട് 6.37 നാണ് അസ്തമിക്കുന്നത്.അതും 270 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച ശേഷം 6.57നാണ് ചന്ദ്രന്‍ അസ്തമിക്കുക.
നാളെ ന്യൂമൂണ്‍ ആയ സാഹചര്യത്തില്‍ ചന്ദ്രന്റെ തെളിച്ചം നന്നേ കുറവായിരിക്കും. ടെലസ്‌കോപ്പോ മറ്റോ ഉപയോഗിച്ച് ചന്ദ്രദര്‍ശനം സാധ്യമാകുമെന്നാണ് വിദഗ്ദാഭിപ്രായം. സുര്യന്‍ അസ്തമിച്ചതിന് ശേഷം 274 ഡിഗ്രി പടിഞ്ഞാറ് ഭാഗത്തായി 20 മിനുട്ടോളം ചന്ദ്രന്‍ ആകാശത്തുണ്ടായിരിക്കും.
ചന്ദ്രന്റെ തെളിച്ചം കുറവായതും, മാര്‍ച്ച് 19ന് കേരളത്തില്‍ വൈകീട്ട് മഴ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗ്നനേത്രം കൊണ്ട് മാസപ്പിറ കാണാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം.
എന്നാല്‍ മാര്‍ച്ച് 20ന് ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, തെക്കേ അമേരിക്ക എന്നീ രാജ്യങ്ങളില്‍ നഗ്ന നേത്രം കൊണ്ട് ചന്ദ്ര ദര്‍ശനം സാധ്യമായിരിക്കും. അങ്ങനെയെങ്കില്‍ കേരളത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 21ന് ആയിരിക്കും ഈദുല്‍ ഫിത്വര്‍.
മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: റമദാന്‍ 29 (വ്യാഴം) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ (9447173443), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149, 9447317112, 0495 314 3360) സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവരും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."