ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തെ പിന്തുണക്കില്ല; നയം വ്യക്തമാക്കി യു.എസ്
വാഷിങ്ടണ്‍: പാകിസ്താന്റെ പരമാധികാരത്തേയും ഏകീകരണത്തേയും യുഎസ് ബഹുമാനിക്കുന്നുവെന്നും അതിനാല്‍ ബലൂചിസ്താന്റെ സ്വയംഭരണാധികാര ആവശ്യത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും യുഎസ്.
പാകിസ്താന്റെ പ്രാദേശിക പരമാധികാരത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നതാണ് ഗവണ്മെന്റ് നയം. അതിനാല്‍ ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തെ പിന്തുണക്കാന്‍ കഴിയില്ലെന്നും സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
പാകിസ്താന്റെ ബലൂചിസ്താനില്‍ പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും സ്വതന്ത്ര്യം വേണമെന്ന ആവശ്യം ഉയരുന്നതിനെ കുറിച്ചുമുള്ള യു.എസ് നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബലൂചിസ്താന്‍ വിഷയം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."