HOME
DETAILS

വോട്ടർ പട്ടികയിൽ പേരില്ല; ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? പെരുമ്പാവൂരിൽ ഫ്ലക്സുകൾ മാറ്റി

  
Web Desk
March 18, 2026 | 3:34 PM

Lakshmipriya Candidate Issue Voters List Row in Perumbavoor Twenty20 Election

കൊച്ചി: വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തതിനെത്തുടർന്ന് പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി ലക്ഷ്മിപ്രിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിസന്ധി. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലുണ്ടായിരുന്ന ലക്ഷ്മിപ്രിയയുടെ ചിത്രമടങ്ങിയ ഫ്ലക്സുകൾ പാർട്ടി നീക്കം ചെയ്തു. പകരം നരേന്ദ്ര മോദിയും മറ്റ് സംസ്ഥാന നേതാക്കളുമുള്ള ഫ്ലക്സുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

വോട്ടർ പട്ടികയിലെ തിരിച്ചടി

നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നത്. എന്നാൽ ഇവിടത്തെ വോട്ടർ പട്ടികയിൽ നടിയുടെ പേരില്ലെന്ന് സ്ഥിരീകരണമുണ്ട്. മുൻപ് താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും പേര് വിവരങ്ങൾ ലഭ്യമല്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന നിയമപരമായ നൂലാമാലയാണ് ട്വന്റി 20-യെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് ഓൺലൈനായി ഫോം 6 വഴി പേര് ചേർക്കാൻ അവസരമുണ്ട്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോയും പാർട്ടി റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും വോട്ടർ പട്ടികയിലെ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.

സെലിബ്രിറ്റി സ്ഥാനാർത്ഥികളുടെ നിര

സാബു എം. ജേക്കബ് ഇന്നലെയാണ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ബിജെപിയുമായി സഹകരിക്കുന്ന ട്വന്റി 20, ഇത്തവണ താരങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത്.

  • തൃപ്പൂണിത്തുറ: നടി അഞ്ജലി നായർ
  • പെരുമ്പാവൂർ: ലക്ഷ്മി പ്രിയ (അനിശ്ചിതത്വത്തിൽ)
  • ഏറ്റുമാനൂർ: വീണ നായർ
  • അങ്കമാലി: പ്രോമി കുര്യാക്കോസ്

അഖിൽ മാരാർക്ക് പിന്നാലെ കൂടുതൽ സിനിമാ-സീരിയൽ താരങ്ങളെ അണിനിരത്തി തിരഞ്ഞെടുപ്പ് ഗോദയിൽ കരുത്ത് കാട്ടാനായിരുന്നു ട്വന്റി 20 ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലക്ഷ്മിപ്രിയയുടെ കാര്യത്തിൽ ഉടലെടുത്ത സാങ്കേതിക പ്രശ്നങ്ങളിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  2 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  2 days ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  2 days ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  2 days ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  2 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  3 days ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  3 days ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  3 days ago