HOME
DETAILS

മുറിച്ച സവാള ഫ്രിഡ്ജില്‍ വെച്ചാല്‍ വിഷം ആകുമോ? സത്യാവസ്ഥ അറിയാം

  
March 19, 2026 | 7:00 AM

is storing cut onions in the fridge dangerous myths and facts explained

 

നമ്മുടെ അടുക്കളയിലെ ഒഴിവാക്കാനാവാത്ത ചേരുവയാണ് സവാള. സമയം ലാഭിക്കാനായി സവാള നേരത്തെ അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും സവാള വിഷമായി മാറുമെന്നും പല പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

പ്രചരണങ്ങളില്‍ വാസ്തവമുണ്ടോ?

മുറിച്ച സവാള വിഷമായി മാറുമെന്ന പ്രചരണത്തിന് യാതൊരുവിധ ശാസ്ത്രീയമായ തെളിവുകളുമില്ല. എന്നാല്‍ സവാള ശരിയായ രീതിയിലല്ല സൂക്ഷിക്കുന്നതെങ്കില്‍ അതില്‍ ബാക്ടീരിയകള്‍ വളരാനും ഗുണമേന്മ കുറയാനും സാധ്യതയുണ്ട്. അതിനാല്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ 

തുറന്നുവെക്കരുത്- മുറിച്ച സവാള ഒരിക്കലും ഫ്രിഡ്ജില്‍ തുറന്നുവയ്ക്കരുത്. ഇത് ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും. എപ്പോഴും വായു കടക്കാത്ത ഒരു പാത്രത്തിലോ (Air-tight container) സിപ് ലോക്ക് കവറിലോ വേണം സൂക്ഷിക്കാന്‍.

ഈര്‍പ്പം നിയന്ത്രിക്കുക- സവാളയിലെ ഈര്‍പ്പം കാരണം പൂപ്പല്‍ ഉണ്ടാകാതിരിക്കാന്‍ പാത്രത്തിനടിയില്‍ ഒരു ടിഷ്യൂ പേപ്പര്‍ വിരിക്കുന്നത് നന്നായിരിക്കും. ഇത് അധികമുള്ള ഈര്‍പ്പം വലിച്ചെടുക്കും.

സവാള മുറിച്ചു കഴിഞ്ഞാല്‍ അധികനേരം പുറത്തുവയ്ക്കാതെ ഉടന്‍ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുക. ദീര്‍ഘ നേരം പുറത്തിരുന്നാല്‍ ബാക്ടീരിയല്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്.

പകുതി മുറിച്ച സവാള ബാക്കി വന്നാല്‍ അത് പാത്രത്തില്‍ അടച്ചുമാത്രം സൂക്ഷിക്കുക. സവാളയുടെ മണം ഫ്രിഡ്ജിലെ മറ്റ് ഭക്ഷണങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

 

sava.jpg

കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍

സവാള കൂടുതല്‍ ദിവസം സൂക്ഷിക്കണമെന്നുണ്ടെങ്കില്‍, അവ അരിഞ്ഞ ശേഷം ഒരു പാത്രത്തില്‍ നിരത്തിവച്ച് ഒന്ന് രണ്ട് മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. ശേഷം അവ പുറത്തെടുത്ത് ഒരു സിപ് ലോക്ക് കവറിലാക്കി ഫ്രിഡ്ജില്‍ വച്ചാല്‍ 2-3 മാസം വരെ കേടുകൂടാതെ ഉപയോഗിക്കാം.

വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഉറപ്പുള്ളത് തിരഞ്ഞെടുക്കുക- കൈകൊണ്ട് അമര്‍ത്തി നോക്കുമ്പോള്‍ നല്ല ഉറപ്പുള്ള സവാള വേണം വാങ്ങാന്‍. മൃദുവായ ഭാഗങ്ങളോ കറുത്ത പാടുകളോ ഉണ്ടെങ്കില്‍ അവ പെട്ടെന്ന് ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്.

മുള വന്നവ ഒഴിവാക്കുക- മുകളില്‍ പച്ച നിറത്തില്‍ മുള വന്ന സവാളകള്‍ അധിക കാലം ഇരിക്കില്ല. അവയുടെ ഉള്ളിലെ സ്വാദും ഗുണവും കുറവായിരിക്കും.

ഉരുളക്കിഴങ്ങിനൊപ്പം വയ്ക്കരുത്: സവാളയും ഉരുളക്കിഴങ്ങും ഒരേ കുട്ടയിലോ അടുത്തടുത്തോ സൂക്ഷിക്കരുത്. സവാള പുറത്തുവിടുന്ന വാതകം (Ethylene) ഉരുളക്കിഴങ്ങ് വേഗത്തില്‍ മുളയ്ക്കാനും ചീയാനും കാരണമാകും.

സവാള പ്ലാസ്റ്റിക് കവറുകളില്‍ അടച്ചു വയ്ക്കാതെ, വായുസഞ്ചാരമുള്ള കുട്ടകളിലോ നെറ്റ് ബാഗുകളിലോ സൂക്ഷിക്കുക. ഇരുട്ടുള്ളതും തണുപ്പുള്ളതുമായ സ്ഥലമാണ് ഉചിതം.

കണ്ണ് നീറാതിരിക്കാന്‍

സവാള മുറിക്കുന്നതിന് 15-20 മിനിറ്റ് മുമ്പ് ഫ്രിഡ്ജില്‍ വയ്ക്കുന്നത് കണ്ണ് നീറുന്നത് കുറയ്ക്കാന്‍ സഹായിക്കും.

സവാളയുടെ തൊലി കളഞ്ഞ ശേഷം വെള്ളത്തില്‍ കുറച്ചു നേരം മുക്കിവച്ച ശേഷം മുറിക്കുന്നതും ഗന്ധം കുറയ്ക്കാന്‍ സഹായിക്കും.

 സവാളയുടെ അടിഭാഗത്തെ വേരുകളിലാണ് കണ്ണ് നീറ്റിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ കൂടുതല്‍. അതിനാല്‍ വേരിന്റെ ഭാഗം അവസാനം മാത്രം മുറിച്ചു മാറ്റുക.

സവാള വേഗത്തില്‍ വഴറ്റാന്‍- സവാള വഴറ്റുമ്പോള്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ അതിലെ ഈര്‍പ്പം വേഗത്തില്‍ പുറത്തു വരുകയും സവാള പെട്ടെന്ന് വഴന്നു കിട്ടുകയും ചെയ്യും.

കുറഞ്ഞ തീയില്‍ കൂടുതല്‍ സമയം വഴറ്റിയാല്‍ സവാളയിലെ പഞ്ചസാര അംശം പുറത്തു വരികയും നല്ല മധുരവും നിറവും ലഭിക്കുകയും ചെയ്യും (ബിരിയാണിക്ക് വറുക്കുന്ന പോലെ).

സവാള മുറിച്ചു കഴിഞ്ഞാല്‍ അധിക സമയം വായുവില്‍ തുറന്നുവയ്ക്കരുത്. ഇതിലെ പോഷകങ്ങള്‍ ഓക്‌സിഡേഷന്‍ വഴി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കഴിയുന്നതും പാചകത്തിന് തൊട്ടുമുന്‍പ് മാത്രം അരിയുക.

 

While social media myths claim cut onions become toxic in the fridge, scientific facts suggest they are safe as long as they are stored promptly in airtight containers to prevent bacterial growth and moisture buildup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  5 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  5 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  5 days ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  5 days ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  5 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  5 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  5 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  5 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  5 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  5 days ago