HOME
DETAILS
MAL
കാവേരി പ്രശ്നം: അക്രമങ്ങള്‍ വേദനയുണ്ടാക്കിയെന്ന് പ്രധാനമന്ത്രി
backup
September 13 2016 | 07:09 AM
ന്യൂഡല്‍ഹി: കാവേരി വിഷയത്തിലുണ്ടാക്കിയ അക്രമങ്ങള്‍ വേദനയുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമങ്ങള്‍ ഒന്നിനും പരിഹാരമല്ല, നിയമപരമായി മാത്രമേ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്നും മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ആവശ്യപ്പെട്ടു.
സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ബംഗളൂരുവില്‍ അതീവ ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ഇന്നു ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."