HOME
DETAILS

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2 രൂപ വര്‍ധിച്ചു

  
Web Desk
March 20, 2026 | 11:21 AM

west-asia-conflict-premium-petrol-price-hiked-by-rs-2-per-litre-india

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. പ്രീമിയം പെട്രോളിനാണ് വില വര്‍ധിച്ചത്. 2.09 മുതല്‍ 2.30 രൂപ വരെയാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചത്. 

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ പ്രീമിയം പെട്രോള്‍ ലിറ്ററിന് രണ്ടുരൂപ വര്‍ധിപ്പിച്ചു. വെള്ളിയാഴ്ചതന്നെ പുതുക്കിയ വില നിലവില്‍വരും. എന്നാല്‍, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല.

ബി.പി.സി.എല്ലിന്റെ സ്പീഡ്, എച്ച്.പി.സി.എല്ലിന്റെ പവര്‍ പെട്രോള്‍, ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്പി95 എന്നീ ബ്രാന്‍ഡുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. 

2024 മാര്‍ച്ചില്‍ രണ്ടു രൂപ കുറച്ചതിന് ശേഷം രാജ്യത്ത് എണ്ണവിലയില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല. 

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാകുന്ന വര്‍ധനയുമാണ് വിലവര്‍ധനവിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. 

സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു. 14.2 കിലോ വരുന്ന ഗാര്‍ഹിക സിലണ്ടറുകളുടെ വില 60 രൂപയും 19 കിലോ വാണിജ്യ സിലിണ്ടറിന് 115 രൂപയും വര്‍ധിച്ചിരുന്നു.

 

Premium petrol prices in India have been increased by ₹2 per litre amid rising global crude oil rates linked to escalating tensions in West Asia. The geopolitical instability has disrupted oil supply expectations, pushing international fuel prices upward.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം; കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

National
  •  3 days ago
No Image

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ കോഴിക്കോട് മുഖ്യഖാസിയായി സ്ഥാനമേറ്റെടുത്തു  

Kerala
  •  3 days ago
No Image

അംബാനിക്ക് പിഴച്ചു, അദാനിക്ക് കുതിപ്പ്; വീണ്ടും ഏഷ്യയിലെ 'രാജാവായി' ഗൗതം അദാനി

National
  •  3 days ago
No Image

നോയിഡയില്‍ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരെ കാണാനില്ലെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം 

National
  •  3 days ago
No Image

വടക്കേ അമേരിക്കയിൽ പക്ഷിപ്പനി ഭീതി; പുതിയ വകഭേദം സസ്തനികളിലേക്കും, മനുഷ്യരിലും ആശങ്ക

International
  •  3 days ago
No Image

അസുഖത്തെ വകവയ്ക്കാതെ റൊണാൾഡോ; അൽ നസറിന് നിർണായക വിജയം, കിരീടത്തിലേക്ക് നാല് ചുവടുകൾ മാത്രം

Football
  •  3 days ago
No Image

'ഇത് രാജ്യവിരുദ്ധ നീക്കം, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാൻ അനുവദിക്കില്ല'; ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്

latest
  •  3 days ago
No Image

മഴയത്ത് റോഡിൽ അഭ്യാസപ്രകടനം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

അമരാവതിയിലെ 'ക്രൂരതയുടെ ഫ്ലാറ്റ്'; 200 പെൺകുട്ടികൾ ഇരകൾ, 350 വീഡിയോകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്

crime
  •  3 days ago
No Image

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, ചൊവ്വാഴ്ചക്കകം മറുപടി നല്‍കണം 

Kerala
  •  3 days ago