HOME
DETAILS

തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ വെക്കാറുണ്ടോ? എങ്കിലത് പാടില്ല, കാരണം ഇതാണ്...

  
March 20, 2026 | 12:03 PM

should-you-store-watermelon-in-fridge-health-effects-explained

വേനല്‍ക്കാലത്ത് തണ്ണിമത്തന് വലിയ ഡിമാന്‍ഡുള്ള കാലമാണ്. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തനോളം സഹായിക്കുന്ന മറ്റൊരു ഫലം ഇല്ലെന്ന് തന്നെ പറയാം. തണ്ണിമത്തനില്‍ 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു.

ഇതു മാത്രമല്ല, ധാരാളം ആരോഗ്യഗുണങ്ങളും തണ്ണിമത്തനുണ്ട്. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും പേശീവേദന കുറയ്ക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായിക്കുന്നുണ്ട്. ഹൃദയാരോഗ്യത്തിനും തണ്ണിമത്തന്‍ ഗുണകരമാണ്. 

ഇതിന് പുറമെ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താന്‍ പറ്റിയ ഒരു ഫ്രൂട്ടാണ് തണ്ണിമത്തന്‍.

wt.jpg

എന്നാല്‍ നമ്മളില്‍ പലരും ഒരു തണ്ണിമത്തന്‍ മുറിച്ചതിന് ശേഷം അത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ടായിരിക്കും ഉപയോഗിച്ച് തീര്‍ക്കുന്നത്. ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് നിങ്ങള്‍ക്കറിയാമോ. 

തണ്ണിമത്തന്‍ തണുപ്പിച്ച് ഉപയോഗിച്ചാല്‍ പോഷകഗുണങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ തണുത്ത രുചിയുള്ള തണ്ണിമത്തന്‍ ലഭിക്കുമ്പോള്‍ നമ്മള്‍ ഇത് ശ്രദ്ധിക്കില്ല. 

wt2.jpg

ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന തണ്ണിമത്തന് ഉണ്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നത്.  മാത്രമല്ല, മുറിച്ച തണ്ണിമത്തന്‍ ഒരിക്കലും ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കരുത്. ഇത് ബാക്ടീരിയകള്‍ വളരാന്‍ ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

തണ്ണിമത്തന്‍ തണുപ്പിച്ച് കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്മൂത്തിയിലോ മില്‍ക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലത്.

 

Many people store watermelon in the refrigerator, but doing so may not always be ideal. Experts suggest that whole watermelons retain more nutrients and flavor when kept at room temperature. Refrigeration can reduce antioxidant levels and alter the fruit’s natural taste.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  6 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  6 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  6 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  6 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  6 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  6 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  6 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  6 days ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  6 days ago