തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ വെക്കാറുണ്ടോ? എങ്കിലത് പാടില്ല, കാരണം ഇതാണ്...
വേനല്‍ക്കാലത്ത് തണ്ണിമത്തന് വലിയ ഡിമാന്‍ഡുള്ള കാലമാണ്. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തനോളം സഹായിക്കുന്ന മറ്റൊരു ഫലം ഇല്ലെന്ന് തന്നെ പറയാം. തണ്ണിമത്തനില്‍ 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു.
ഇതു മാത്രമല്ല, ധാരാളം ആരോഗ്യഗുണങ്ങളും തണ്ണിമത്തനുണ്ട്. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും പേശീവേദന കുറയ്ക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായിക്കുന്നുണ്ട്. ഹൃദയാരോഗ്യത്തിനും തണ്ണിമത്തന്‍ ഗുണകരമാണ്.
ഇതിന് പുറമെ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താന്‍ പറ്റിയ ഒരു ഫ്രൂട്ടാണ് തണ്ണിമത്തന്‍.

എന്നാല്‍ നമ്മളില്‍ പലരും ഒരു തണ്ണിമത്തന്‍ മുറിച്ചതിന് ശേഷം അത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ടായിരിക്കും ഉപയോഗിച്ച് തീര്‍ക്കുന്നത്. ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് നിങ്ങള്‍ക്കറിയാമോ.
തണ്ണിമത്തന്‍ തണുപ്പിച്ച് ഉപയോഗിച്ചാല്‍ പോഷകഗുണങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ തണുത്ത രുചിയുള്ള തണ്ണിമത്തന്‍ ലഭിക്കുമ്പോള്‍ നമ്മള്‍ ഇത് ശ്രദ്ധിക്കില്ല.

ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന തണ്ണിമത്തന് ഉണ്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നത്. മാത്രമല്ല, മുറിച്ച തണ്ണിമത്തന്‍ ഒരിക്കലും ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കരുത്. ഇത് ബാക്ടീരിയകള്‍ വളരാന്‍ ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
തണ്ണിമത്തന്‍ തണുപ്പിച്ച് കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്മൂത്തിയിലോ മില്‍ക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലത്.
Many people store watermelon in the refrigerator, but doing so may not always be ideal. Experts suggest that whole watermelons retain more nutrients and flavor when kept at room temperature. Refrigeration can reduce antioxidant levels and alter the fruit’s natural taste.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."