HOME
DETAILS

10 പ്രഖ്യാപനങ്ങളുമായി മമത ബാനർജി; പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

  
March 20, 2026 | 1:36 PM

Mamata Banerjee with 10 announcements Trinamool Congress releases manifesto in West Bengal

കൊൽക്കത്ത പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി മമതാ ബാനർജി. നിലവിലെ ക്ഷേമ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് വേണ്ടിയും ആരോഗ്യ പരിരക്ഷയും അടിസ്ഥാന സൗകര്യ വികസനവും ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന 10 പ്രധാന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ലക്ഷ്മി ഭണ്ടാർ പദ്ധതി പ്രകാരം സ്ത്രീകൾക്ക് നൽകുന്ന ധനസഹായം 500 രൂപയായി വർദ്ധിപ്പിക്കും എന്നതാണ് പ്രധാന വാഗ്ദാനം. ഇതോടെ പൊതുവിഭാഗത്തിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ആളുകൾക്ക് 1700 രൂപയും ലഭിക്കും. ബംഗ്ലാർ യുവസാധി പദ്ധതി പ്രകാരമുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1500 രൂപ അലവൻസ് നൽകുന്നത് തുടരുകയും കർഷകർക്കും ഭൂമിയില്ലാത്ത കർഷക തൊഴിലാളികൾക്ക് മുപ്പതിനായിരം കോടി രൂപയുടെ പ്രത്യേക കാർഷിക ബജറ്റ് നടപ്പിലാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. 

കേന്ദ്ര ഇടപെടലുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ബംഗാളിന്റെ അസ്തിത്വം സംരക്ഷിക്കാനുമാണ് ജനകീയ കർമ്മ പദ്ധതിയിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നും മമത ബാനർജി വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി തന്റെ സർക്കാർ എപ്പോഴും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പശ്ചിമ ബംഗാളിൽ നാലാം തവണയും അധികാരം നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്. രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നുമാണ് നടക്കുന്നത്. മെയ് നാലിനാണ് ഫല പ്രഖ്യാപനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  4 days ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  4 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  4 days ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  4 days ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  4 days ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  4 days ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  4 days ago
No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  4 days ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  4 days ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago