ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം
ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി മികവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. ഐപിഎല്ലിൽ അഞ്ച് വീതം കിരീടങ്ങൾ സ്വന്തമാക്കിയ രോഹിത് ശർമ, എം.എസ് ധോണി രണ്ട് കിരീടങ്ങൾ നേടിയ ഗൗതം ഗംഭീർ എന്നിവർക്ക് ശേഷം ഏറ്റവും മികച്ച ക്യാപ്റ്റനായി താൻ ശ്രേയസ് അയ്യരുടെ പേര് പറയുമെന്നാണ് മുൻ ഇന്ത്യൻ താരം വ്യക്തമാക്കിയത്.
"ധോണി, രോഹിത് തുടങ്ങിയ ഇതിഹാസ ക്യാപ്റ്റന്മാരുമായി അദ്ദേഹത്തെ താരം ചെയ്യണം. അവൻ വളരെ വ്യത്യസ്തമായ തലത്തിലാണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ സൃഷ്ടിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ശ്രേയസ് അയ്യർ. ധോണിക്കും രോഹിത്തിനും അഞ്ച് കിരീടങ്ങൾ ഉണ്ട്. ശ്രേയസ് കൊൽക്കത്തക്കൊപ്പം നേടിയ കിരീടം ഒഴികെ ഇതുവരെ മറ്റു കിരീടങ്ങൾ ഒന്നും നേടിയിട്ടില്ല. എങ്കിലും അവൻ ക്യാപ്റ്റൻസിസിയിൽ വളരെ മികച്ചതാണ്. ഐപിഎൽ മികച്ച ക്യാപ്റ്റൻമാരുടെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ എംഎസ് ധോണി, രോഹിത് ശർമ്മ, ശർമ ഗൗതം ഗംഭീർ എന്നിവർക്ക് ശേഷം ഞാൻ അവന്റെ പേര് പറയും" സുബ്രഹ്മണ്യം ബദരീനാഥ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
പഞ്ചാബിന് വേണ്ടി കഴിഞ്ഞ സീസണിൽ മിന്നും പ്രകടനമായിരുന്നു അയ്യർ പുറത്തെടുത്തത്. 17 മത്സരങ്ങളിൽ നിന്നും 644 റൺസായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാൻ അയ്യരിനു സാധിച്ചിരുന്നു.
പഞ്ചാബ് ഫൈനലിൽ കടന്നത്തോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡും അയ്യർ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്‌ത ടീമിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ ആവാനാണ് അയ്യരിന് സാധിച്ചത്.
ഇതിന് മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത്. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."