മുഖ്യമന്ത്രി വിളിച്ചിട്ടില്ല, ഫോണില്‍ അങ്ങനെയൊരു കോളും വന്നിട്ടില്ല; പിണറായിയെ തള്ളി ജി. സുധാകരന്‍
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്ന വാദം നിഷേധിച്ച് മുന്‍ സി.പി.എം നേതാവ് ജി. സുധാകരന്‍. മുഖ്യമന്ത്രിയുടെ നമ്പര്‍ 'സി.എം' എന്ന പേരിലാണ് തന്റെ ഫോണില്‍ സേവ് ചെയ്തിട്ടുള്ളതെന്നും എന്നാല്‍ ആ നമ്പറില്‍ നിന്ന് തനിക്ക് കോളുകളൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ അവഗണിച്ചിട്ടില്ലെന്നും മൂന്ന് തവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കാണ് സുധാകരന്‍ മറുപടി നല്‍കിയത്.
രണ്ടാഴ്ച മുമ്പ് ആലപ്പുഴയില്‍ എത്തിയപ്പോള്‍ കാണണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും 'ആലോചിക്കാം' എന്ന് പറഞ്ഞതല്ലാതെ പിന്നീട് മുഖ്യമന്ത്രി ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കോള്‍ എടുക്കാതിരിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്പലപ്പുഴയില്‍ സ്വതന്ത്രനായി പത്രിക നല്‍കും
പാര്‍ട്ടിക്കുള്ളില്‍ പ്രായപരിധിയുടെ പേരില്‍ തന്നെ മാറ്റിയതിനോട് പൊരുത്തപ്പെടാന്‍ സുധാകരന് സാധിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ ഈ തര്‍ക്കങ്ങള്‍ക്കിടെ ജി. സുധാകരന്‍ ഇന്ന് അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് പത്രികാ സമര്‍പ്പണം. സ്വതന്ത്രനായി മത്സരിക്കുന്ന തനിക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Former CPM leader G. Sudhakaran refuted Chief Minister Pinarayi Vijayan's claim of calling him thrice, stating no such calls were received, and announced he will file his nomination as an independent candidate from Ambalappuzha today with UDF support.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."