HOME
DETAILS

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു; യുദ്ധം എല്ലാവരെയും ബാധിക്കുന്നു; യുഎഇയിൽ ഇന്ധന വില വർധിച്ചേക്കും

  
Web Desk
March 21, 2026 | 6:51 AM

Middle East crude surges toward usd 150

ദുബൈ : ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തി. 3.3 ശതമാനം വർധനവോടെ 112 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ഇന്ന് ഇന്റർമീഡിയറ്റും (WTI) ശനിയാഴ്ച സമാനമായ നേട്ടമുണ്ടാക്കി 90 ഡോളറുകളിൽ എത്തി.

ഇന്നലെ രേഖപ്പെടുത്തിയ നേരിയ ഇടിവിന് ശേഷമാണ് വില വീണ്ടും ഉയർന്നത്. വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് വില 120 ഡോളറിനടുത്ത് എത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച ഇത് 1.45 ശതമാനം ഇടിഞ്ഞ് 109 ഡോളറിലേക്കും, WTI 2.06 ശതമാനം ഇടിവിലേക്കും താഴ്ന്നിരുന്നു. ഇതിനുശേഷമാണ് വിപണിയിൽ വീണ്ടും കുതിപ്പുണ്ടായത്.

ജിസിസി രാജ്യങ്ങളിലെ പ്രത്യാഘാതങ്ങൾ:

എണ്ണവിലയിലെ ഈ ചാഞ്ചാട്ടം ജിസിസി രാജ്യങ്ങളെ നേരിട്ടും അല്ലാതെയും സ്വാധീനിക്കും. എണ്ണ വില വർധിക്കുന്നത് സർക്കാരുകൾക്ക് ഉയർന്ന വരുമാനം ലഭിക്കാൻ വഴിയൊരുക്കും. ഇത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും വലിയ തോതിൽ സഹായിക്കും. 

അതേസമയം, ഇന്ധന, ഗതാഗത ചെലവുകൾ വർധിക്കുന്നത് വിവിധ സേവനങ്ങൾക്കും അവശ്യസാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാക്കാൻ കാരണമായേക്കാം. ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും നിക്ഷേപകർക്കും വിപണിയിലെ ഈ മാറ്റങ്ങൾ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.

യുഎഇയിലെ ഇന്ധനവില:

മുൻ മാസങ്ങളിലെ ആഗോള എണ്ണവിലയുടെ ശരാശരി വില അടിസ്ഥാനമാക്കിയാണ് യുഎഇയിൽ പെട്രോൾ, ഡീസൽ വിലകൾ പുനഃപരിശോധിക്കുന്നത്. നിലവിലെ ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും വരും മാസത്തെ വില നിർണ്ണയിക്കുക. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ഔദ്യോഗികമായി അന്തിമ ഇന്ധന വില പ്രഖ്യാപിക്കുന്നത്.

English summary: Globally, Brent crude climbed back above the $100 mark, trading at $112 per barrel, up 3.3%. The US benchmark West Texas Intermediate (WTI) posted similar gains on Saturday, rising into the low-$90s.

The rebound follows a pullback on Friday. WTI fell 2.06%, while Brent declined 1.45%. On Friday, Brent eased toward $109 per barrel. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  11 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  11 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  11 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  11 days ago
No Image

മെയ് 20 വരെ ഞാൻ തന്നെയാണ് എംഎൽഎ, ഡിജിപിക്ക് മുകളിലാണ് എന്റെ റാങ്ക്; പൂഞ്ഞാറിൽ ബൂത്ത് ഓഫീസ് മാറ്റനെത്തിയ പൊലിസിന് നേരെ എംഎൽഎയുടെ ഭീഷണി

Kerala
  •  11 days ago
No Image

തടസ്സങ്ങള്‍ക്ക് വിരാമം; സ്വന്തം ആകാശത്ത് വീണ്ടും പറന്ന് ഗള്‍ഫ് എയര്‍

bahrain
  •  11 days ago
No Image

കേരളം വിധിയെഴുതി; വോട്ടിങ് സമയം അവസാനിച്ചു, 80% പിന്നിട്ട് നാല് മണ്ഡലങ്ങള്‍

Kerala
  •  11 days ago
No Image

മുറിവേറ്റ വിരലിൽ 15 സ്റ്റിച്ചുകൾ, മനക്കരുത്തോടെ വോട്ട് ചെയ്യാനെത്തി; ബാൻഡേജ് മാറ്റിയാലേ വോട്ട് ചെയ്യാനാവൂവെന്ന് പ്രിസൈഡിങ് ഓഫീസർ; കളക്ടർ പറഞ്ഞിട്ടും വഴങ്ങിയില്ല; പ്രതിഷേധിച്ച് യുവതി

Kerala
  •  11 days ago
No Image

അപകടകരമായ വസ്തുക്കളുടെ സംഭരണത്തിൽ മാറ്റങ്ങൾക്കൊരുങ്ങി അബുദബി; ആഗോള മാനദണ്ഡം നടപ്പിലാക്കുന്ന ആദ്യ നഗരം

uae
  •  11 days ago