എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യമിടരുത്; യു.എസ്.എക്ക് മുന്നറിയിപ്പ് നൽകി ഖത്തർ
ദോഹ: ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മറ്റു രാജ്യങ്ങൾക്കും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യു.എസ്.എയ്ക്ക് മുന്നറിയിപ്പ് നൽകി ഖത്തർ ഊർജകാര്യ സ്റ്റേറ്റ് മന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി.
എണ്ണ-വാതക മേഖലയിൽ നിയന്ത്രണം പാലിക്കണമെന്നും ഇത്തരം നീക്കങ്ങൾ ഖത്തറിനും ആഗോള വിപണിക്കും ദോഷകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഉണ്ടായ കേടുപാടുകൾ യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഉള്ള എൽഎൻജി കയറ്റുമതിയെ അഞ്ചു വർഷം വരെ ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
റാസ് ലഫ്ഫാൻ കേന്ദ്രത്തിലെ ആക്രമണം ഖത്തറിന്റെ എൽഎൻജി കയറ്റുമതിയുടെ 17 ശതമാനം വരെ താൽക്കാലികമായി നിലച്ചതായി അദ്ദേഹം അറിയിച്ചു. ഈ കേന്ദ്രത്തിന്റെ വിപുലീകരണ പദ്ധതികളും വൈകാൻ സാധ്യതയുണ്ടെന്നും, ഇത് ഫ്രാൻസ്, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഭാവിയിലെ വാതക വിതരണം ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സംഘർഷാവസ്ഥ അവസാനിച്ചാലും ഉൽപ്പാദനം പൂർണ്ണമായി പുനരാരംഭിക്കാൻ കുറഞ്ഞത് മൂന്ന് മുതൽ നാല് മാസം വരെ വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഗൾഫ് മേഖലയിലെ സമ്പദ്‌വ്യവസ്ഥയെ 10 മുതൽ 20 വർഷം വരെ പിന്നോട്ടടിപ്പിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Qatar warned the US that targeting oil and gas facilities could disrupt global energy supply, delay LNG exports, and impact economies for years amid ongoing regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."