വ്യോമഗതാഗതം തടസ്സപ്പെട്ടു; ഐ.സി.എ.ഒ യ്ക്ക് പരാതി നൽകി ഖത്തർ
ദോഹ: മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ കണക്കിലെടുത്ത് വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ ഐ.സി.എ.ഒക്ക് ഔദ്യോഗിക പരാതി നൽകി ഖത്തർ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ. ഇറാൻ നടത്തിയ ആക്രമണം രാജ്യത്തിന്റെ അന്താരാഷ്ട്ര വ്യോമഗതാഗത കരാറുകളോടുള്ള ലംഘനമാണെന്ന് ഖത്തർ വ്യക്തമാക്കി.
വ്യോമപരിധി അടച്ചതിനെ തുടർന്ന് യാത്രക്കാരുടെയും കാർഗോ ഗതാഗതത്തിന്റെയും നീക്കം ഗുരുതരമായി തടസ്സപ്പെട്ടതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബാധിതരായ യാത്രക്കാരെ സഹായിക്കാൻ രക്ഷാപ്രവർത്തന ഫ്ലൈറ്റുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം മേഖല ആഗോള ട്രാൻസിറ്റ് ഹബ്ബായതിനാൽ വിമാനത്താവളങ്ങൾ വേഗത്തിൽ വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകതയും ഖത്തർ ഉന്നയിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്.
Qatar submitted a formal complaint to ICAO, citing Iran’s attacks as violations of sovereignty and aviation laws, while highlighting disruptions to air travel and urging quick reopening of airspace.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."