HOME
DETAILS

ഇഹ്‌സാൻ പ്ലാറ്റ്‌ഫോം; റമദാനിൽ സഊദി ഭരണനേതൃത്വവും ജനങ്ങളും ചേർന്ന് സമാഹരിച്ചത് 175 കോടിയിലധികം റിയാൽ

  
March 21, 2026 | 1:21 PM

saudi ehsan charity campaign ramadan 2026 record donations success

റിയാദ്: സഊദി അറേബ്യയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്‌ഫോമായ 'ഇഹ്‌സാൻ' വഴി ഇത്തവണത്തെ റമദാനിൽ സമാഹരിച്ചത് 175.7 കോടിയിലധികം സഊദി റിയാൽ. ഭരണനേതൃത്വത്തിന്റെ കൂടെ സഹായത്തോടെയാണ് ആറാമത് ദേശീയ ചാരിറ്റി കാംപയിനിലൂടെ ഇത്രയും തുക സമാഹരിച്ചത്. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ സുതാര്യതയോടെ സഹായമെത്തിക്കാൻ ഇഹ്‌സാൻ വഴി സാധിച്ചു.

അതോടൊപ്പം തന്നെ, ഇഹ്‌സാൻ എൻഡോവ്‌മെന്റ് ഫണ്ടിലേക്കുള്ള ആകെ സംഭാവന 200 കോടി റിയാൽ കവിഞ്ഞതായും അധികൃതർ അറിയിച്ചു. 2025ൽ മാത്രം 20 ശതമാനം വർദ്ധനവാണ് ഫണ്ടിന്റെ വളർച്ചാനിരക്കിൽ രേഖപ്പെടുത്തിയത്. ഈ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവിഹിതമായി ലഭിച്ച 4.8 കോടിയിലധികം റിയാൽ രാജ്യത്തെ 2,400ലധികം ജീവകാരുണ്യ സംഘടനകളെ സഹായിക്കാനും വിനിയോ​ഗിക്കുന്നുണ്ട്. സഊദി അറേബ്യയിലെ ചാരിറ്റി പ്രവർത്തനങ്ങളുടെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കാൻ ഈ ഫണ്ട് വലിയ പങ്കാണ് വഹിക്കുന്നത്.

Saudi Arabia's official charity platform, Ehsan, raises over SR1.757 billion during the sixth national Ramadan campaign. Supported by the Saudi leadership, the platform enhances philanthropic transparency across healthcare, education, and social sectors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലംകണ്ടത് മുജ്തബ ഖാംനഇയുടെ നിർണായക ഇടപെടൽ; തീരുമാനമെടുത്തത് വാഷിങ്ടണിലല്ല, തെഹ്‌റാനിൽ

International
  •  13 days ago
No Image

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ

National
  •  13 days ago
No Image

യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

Economy
  •  13 days ago
No Image

മുഹ്‌സിന കിദ്വായ്; വിടവാങ്ങിയത് ഇന്ദിരയുടെയും രാജീവിന്റെയും വിശ്വസ്ത

National
  •  13 days ago
No Image

അഭൗതികമായ സഹായതേട്ടത്തിൽ ചേരിതിരിഞ്ഞ്  മുജാഹിദ് ഗ്രൂപ്പുകൾ; ആദർശ സംവാദ വ്യവസ്ഥയെഴുത്ത് വാക്‌പോരിൽ കലാശിച്ചു

Kerala
  •  13 days ago
No Image

യു.എ.ഇയില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  13 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്

Kerala
  •  13 days ago
No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  14 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  14 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  14 days ago