കാര്‍ഷിക പ്രതിസന്ധി ക്രേന്ദ സംസ്ഥാന ഗവണ്‍മെന്റുകളുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന്
കല്‍പ്പറ്റ: ഇന്ത്യയില്‍ ഏറ്റവും അധികം കര്‍ഷക ആത്മഹത്യകളും കാര്‍ഷിക പ്രതിസന്ധിയും നേരിടുന്ന വയനാടിന്റെ കാര്‍ഷിക വികസനത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടി അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ജനാധിപത്യകേരളാ കോഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അധികാരത്തില്‍ വന്ന പുതിയ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കര്‍ഷകര്‍ കടുത്ത നിരാശയിലാണ്. അവരുടെ പ്രതീക്ഷ മങ്ങിതുടങ്ങിയതായി യോഗം ചൂണ്ടിക്കാട്ടി. വയനാട്ടിലെ ക്യഷിവകുപ്പിന്റെയും അമ്പലവയല്‍ കാര്‍ഷികഗവേഷണ കേന്ദ്രത്തിന്റെയും തലപ്പത്ത് സ്ഥിരം നാഥനില്ലാത്ത അവസ്ഥക്ക് പരിഹാരം കാണുതില്‍പ്പോലും ഭരണാധികാരികള്‍ പരായജപ്പെട്ടിരിക്കുകയാണ്. പുതിയ ക്യഷിവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ വിജയങ്ങള്‍ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചരയത്തില്‍ പ്രയോഭപരിപാടികള്‍ ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി അധ്യക്ഷനായി. വി.എസ് ചാക്കോ, കെ.റ്റി ജോര്‍ജ്, വില്‍സെന്‍ നെടുംകൊമ്പില്‍, കെ.എം ജോസഫ്, ജോര്‍ജ് വാത്തുപറമ്പില്‍, എം.പി പീറ്റര്‍, സജി ജോസഫ്, ലോറന്‍സ് കെ ജെ, എ.പി കുര്യാക്കോസ്,ജോസ് വി.എം, സാബു ചക്കാലക്കുടി, പൗലോസ് കുരിശിങ്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."