HOME
DETAILS

മറ്റൊരു ടീമിനുമില്ലാത്ത ചരിത്രനേട്ടവുമായാണ് പഞ്ചാബിന്റെ വരവ്; രണ്ടും കൽപ്പിച്ച് അയ്യർപട!

  
Web Desk
March 21, 2026 | 3:22 PM

punjab kings is the first team in ipl history to score 3000 runs in a season

2026 ഐപിഎൽ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 28ണ് ആരംഭിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിൽ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദുമാണ് നേർക്കുനേർ എത്തുന്നത്. 

കഴിഞ്ഞ സീസണിൽ കണ്മുന്നിൽ നഷ്ടമായ കിരീടം കൈപ്പിടിയിലാക്കാനാവും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. പഞ്ചാബിന്റെ ആദ്യ മത്സരം മാർച്ച് 31ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്. പുതിയ സീസണിൽ പഞ്ചാബ് കളത്തിൽ ഇറങ്ങുന്നത് മറ്റൊരു ടീമിനുമില്ലാത്ത ചരിത്രനേട്ടവുമായാണ്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ 3000 റൺസ് നേടുന്ന ആദ്യ ടീമെന്ന നേട്ടത്തിന്റെ തലയെടുപ്പുമായാണ് അയ്യരും സംഘവും പോരാട്ടത്തിനിറങ്ങുന്നത്.

കഴിഞ്ഞ സീസണിലാണ് പഞ്ചാബ് കിങ്‌സ് താരങ്ങൾ ഒരു സീസണിൽ ആദ്യമായി 3000 റൺസ് നേടി കരുത്തുകാട്ടിയത്. 2023ൽ ഗുജറാത്തും 2024ൽ ഹൈദരാബാദും 2906 റൺസ് നേടിയെങ്കിലും 3000 എന്ന റൺസിലെത്താൻ 94 റൺസിന്റെ കുറവ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ഈ നേട്ടം കൈപ്പിടിയിലാക്കിയാണ് പഞ്ചാബ് സീസൺ അവസാനിപ്പിച്ചത്. 

അതേസമയം നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുത്തതിനാൽ അയ്യർ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ ആവനാണ് അയ്യരിന് സാധിച്ചത്. ഇതിന് മുമ്പ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു

Kerala
  •  10 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  10 days ago
No Image

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

International
  •  10 days ago
No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  10 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  10 days ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

International
  •  10 days ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  10 days ago
No Image

ഷമിയുടെ പന്തുകളിൽ വിറച്ച് ഹൈദരാബാദ്; ക്ലാസൻ-നിതീഷ് സെഞ്ച്വറി കൂട്ടുകെട്ടിൽ ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോർ

Cricket
  •  10 days ago
No Image

പ്രണയവിവാഹം: മകളെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ, ഒത്താശ ചെയ്ത ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

National
  •  10 days ago
No Image

സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ 

International
  •  10 days ago