'ത്യാഗത്തിന്റെ പ്രതീകങ്ങൾ'; മാതൃദിനത്തിൽ രക്തസാക്ഷികളുടെ അമ്മമാർക്ക് ആദരവുമായി യുഎഇ ഭരണാധികാരികൾ
അബുദബി: മാതൃദിനത്തിൽ യുഎഇയിലെ അമ്മമാർക്ക് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. രാജ്യത്തിനായി ജീവൻ ബലിനൽകിയ രക്തസാക്ഷികളുടെ അമ്മമാരെ പ്രത്യേകമായി അഭിവാദ്യം ചെയ്ത ഭരണാധികാരികൾ, അവർ ധീരതയുടെയും അഭിമാനത്തിന്റെയും നിത്യപ്രതീകങ്ങളാണെന്ന് വിശേഷിപ്പിച്ചു.
രാജ്യത്തോടുള്ള സ്നേഹവും സേവനസന്നദ്ധതയും മക്കളിൽ വളർത്തിയെടുത്ത ഇമാറാത്തി അമ്മമാർക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നന്ദിയും ആദരവും അറിയിച്ചു.
അമ്മമാരെ 'കുടുംബത്തിന്റെ സുരക്ഷാ വാൽവ്' എന്നാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് വിശേഷിപ്പിച്ചത്. പ്രത്യേകിച്ചും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ രാഷ്ട്രത്തിനും സമൂഹത്തിനും കരുത്ത് പകരുന്നത് അമ്മമാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
"സ്വന്തം നാടിനെ സ്നേഹിക്കാനും അതിനായി ത്യാഗം ചെയ്യാനും മക്കളെ പഠിപ്പിച്ച ഓരോ അമ്മയ്ക്കും എന്റെ സല്യൂട്ട്. പ്രിയപ്പെട്ടവരെ രാജ്യത്തിനായി സമർപ്പിച്ച രക്തസാക്ഷികളുടെ അമ്മമാർ ഇമാറാത്തി സ്ത്രീകളുടെ ധൈര്യത്തെയും അന്തസ്സിനെയും പ്രതിനിധീകരിക്കുന്നു." - ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുറിച്ചു.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അമ്മമാർക്ക് ആശംസകൾ നേർന്നു. അമ്മമാരെ 'തലമുറകളുടെ വിദ്യാലയം' എന്നും 'മൂല്യങ്ങളുടെ നിർമ്മാതാക്കൾ' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
രണാങ്കണത്തിലെ വീരപുത്രന്മാരെയും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഓരോ പുരുഷനെയും സ്ത്രീയെയും വളർത്തിയെടുത്തത് അമ്മമാരാണെന്ന് അദ്ദേഹം പറഞ്ഞു. "യുഎഇയുടെ എല്ലാ കോണുകളിലുമുള്ള അമ്മമാരെ ദൈവം സംരക്ഷിക്കട്ടെ" എന്ന പ്രാർത്ഥനയോടെയാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.
uae rulers pay tribute to the mothers of martyrs on mother's
day, hailing them as symbols of sacrifice and patriotism in a heartfelt national ceremony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."