'കാണം വിറ്റും ഓണമുണ്ണണം' വില്‍ക്കാനൊന്നുമില്ലാതെ നാടോടി കുടുംബങ്ങള്‍
പനമരം: 'കാണം വിറ്റും ഓണമുണ്ണണം' നാടോടുന്നവര്‍ക്ക് പഴഞ്ചൊല്ല് ബാധകമല്ല. വില്‍ക്കാനൊന്നുമില്ലാത്ത നാടോടികള്‍ക്ക് മലയാളിയുടെ ഉത്സവം ഒരു സാധാരണ ദിവസം മാത്രമാണ്. ചിലപ്പോള്‍ ആരെങ്കില്‍ ഒരു പൊതി ചോറ് എത്തിച്ചു നല്‍കും, അല്ലങ്കില്‍ പട്ടിണിയും പരിവട്ടവും. വര്‍ഷങ്ങളായി മലയാളത്തില്‍ ജീവിക്കുന്ന നാടോടികള്‍ക്ക് ഓണവും പെരുന്നാളുമൊക്കെ ഇന്നും അന്യമാണ്. കാശില്ലാത്തവര്‍ക്ക് എന്ത് ഓണമെന്നാണ് ഇവരുടെ ചോദ്യം.
ഓണത്തിന്റെയും പെരുന്നാളിന്റെ വിഭവ സമൃദിയില്ലെങ്കിലും ഒരു നേരം മക്കള്‍ക്ക് വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടിയാ മതിയായിരുന്നു, പനമരത്തുള്ള നാടോടി കുടുംബത്തിലെ 60 കഴിഞ്ഞ ലമക്ഷ്മിയമ്മ പറഞ്ഞു. പത്തോളം നാടോടി കുടുംബങ്ങളാണ് പനമരം ടൗണിലും പരിസങ്ങളിലുമായി കഴിയുന്നത്. റോഡരികിലെ പ്ലാസ്റ്റിക് കുപ്പി പെറുക്കിയും പുഴയില്‍ നിന്ന് മീന്‍ പിടിച്ചും വല നെയ്തുമാണ് ഇവര്‍ ആഹാരത്തിനുള്ള വഴി കണ്ടെത്തുന്നത്. ഈ വഴികളടയുമ്പോള്‍ ഭിക്ഷ യാചിച്ച് കിട്ടുന്ന പണം കൊണ്ടാണ് ഇവര്‍ മക്കളുടെ പട്ടിണി മാറ്റുന്നത്. ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ച് പോയ സ്ത്രികളും ഇവര്‍ക്കിടയിലുണ്ട്.
ഓണത്തിനും പെരുന്നാളിനും കുട്ടികള്‍ പുത്തനുടുപ്പ് ധരിച്ചു കാണുമ്പോള്‍ തങ്ങളുടെ മക്കള്‍ക്ക് ഉടുപ്പ് വാങ്ങാന്‍ കഴിയാത്തത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സങ്കടമാണെന്ന് തങ്കമ്മ പറയുന്നു.
ഇവരുടെ കൂട്ടത്തതിലെ ശരണ എന്ന കൊച്ചുമിടുക്കി പനമരം ഗവ: എല്‍.പി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. തല ചായ്ക്കാന്‍ സ്വന്തമായൊരു കൂര ഒരുക്കാനുള്ള തീരുമാനത്തിലാണ് ലക്ഷ്മിയമ്മയും കുടുംബവും. നാട് വിഭവ സമൃദമായി ഓണവും പെരുന്നാളും ഉണ്ണുമ്പോഴും സൂര്യനും ചന്ദ്രനും കീഴില്‍ ദുരിത ജീവിതം നയിക്കുകയാണിവര്‍, എന്നെങ്കില്‍ മോചനമുണ്ടാകുമെന്ന പ്രതീക്ഷയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."