യുഎഇ-ഇന്ത്യ വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മാർച്ച് 23-ലെ സർവീസുകളിൽ മാറ്റം; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇൻഡിഗോ
ദുബൈ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയെത്തുടർന്ന് യുഎഇക്കും ഇന്ത്യയ്ക്കുമിടയിലുള്ള വിമാന സർവീസുകളിൽ മാറ്റങ്ങൾ വരുത്തി ഇൻഡിഗോ എയർലൈൻസ്. മാർച്ച് 23-ന് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
പ്രധാന മാറ്റങ്ങൾ ഈ സർവീസുകളിൽ
- മുംബൈ – അബുദബി / അബുദബി – മുംബൈ: ഫ്ലൈറ്റുകൾ 1401 / 1402
- ഡൽഹി – അബുദബി / അബുദബി – ഡൽഹി: ഫ്ലൈറ്റുകൾ 1405 / 1406
- മുംബൈ – ദുബൈ/ ദുബൈ – മുംബൈ: ഫ്ലൈറ്റുകൾ 1453 / 1454
മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ പരിഗണിച്ച് വിമാന സമയങ്ങളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടായേക്കാം. അതിനാൽ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഓൺലൈൻ പരിശോധന: ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് നിരന്തരം പരിശോധിക്കുക.
അറിയിപ്പുകൾ ശ്രദ്ധിക്കുക: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും വരുന്ന സന്ദേശങ്ങൾ പിന്തുടരുക.
സപ്പോർട്ട് ഡെസ്ക്: യാത്രക്കാരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഇൻഡിഗോ പ്രത്യേക സപ്പോർട്ട് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്.
യുഎസ്, ഇസ്റാഈൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യമാണ് വിമാന സർവീസുകളെ ബാധിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അധികൃതരുമായി ഏകോപിപ്പിച്ചാണ് നിലവിൽ സർവീസുകൾ തുടരുന്നത്. കുവൈത്ത് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് തുടങ്ങിയ മറ്റ് വിമാനക്കമ്പനികളും റൂട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
indigo has announced changes to select uae india flights on march 23 and issued travel guidelines for passengers. travelers are advised to check schedules and follow updates to avoid inconvenience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."