HOME
DETAILS

റൊണാൾഡോ പുറത്ത്; പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടി?  

  
March 22, 2026 | 1:48 PM

Cristiano Ronaldo will not play in Portugals World Cup warm-up matches

ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിന്റെ ലോകകപ്പ് പരിശീലന മത്സരങ്ങളിൽ കളിക്കില്ല. പരുക്കിനെ തുടർന്നാണ് തീരുമാനം. ക്രിസ്റ്റ്യാനോ നിലവിൽ ടീമിൽ ഇടംപിടിച്ചിട്ടില്ല. മെക്സിക്കോ, യു.എസ്.എ ടീമുകൾക്കെതിരേയാണ് പോർച്ചുഗലിന്റെ മത്സരങ്ങൾ. പരുക്ക് സാരമുള്ളതല്ലെന്ന് പരിശീ ലകൻ റോബർട്ടോ മാർട്ടിനസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പേശികൾക്കേറ്റ പരിക്ക് ആദ്യം കരുതിയതിനേക്കാൾ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് റൊണാൾഡോ വിദഗ്ധ ചികിത്സയ്ക്കായി അടുത്തിടെ  സ്പെയിനിലേക്ക് പോയിരുന്നു. അൽ നസർ പരിശീലകൻ ജോർജ് ജീസസ് റൊണാൾഡോയുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 

"കഴിഞ്ഞ മത്സരത്തിൽ പേശികൾക്ക് പരിക്കേറ്റാണ് ക്രിസ്റ്റ്യാനോ പുറത്തുപോയത്. വിശദമായ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് തെളിഞ്ഞു. അദ്ദേഹത്തിന് പൂർണ്ണ വിശ്രമവും മികച്ച ചികിത്സയും ആവശ്യമാണ്. അതിനാൽ സ്പെയിനിലെ തന്റെ വ്യക്തിഗത ഫിസിയോതെറാപ്പിസ്റ്റിന്റെ കീഴിൽ ചികിത്സ തേടാൻ അദ്ദേഹത്തെ അനുവദിച്ചു. താരം ഉടൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു'' ജോർജ് ജീസസ് പറഞ്ഞു. 

അതേസമയം റൊണാൾഡോ നിലവിൽ മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 964 ആയി ഉയർന്നിട്ടുണ്ട്. 36 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും. 

അടുത്തിടെ റൊണാൾഡോ മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. 30 വയസ്സിന് ശേഷം ഫുട്ബോളിൽ 500 ഗോളുകൾ നേടുന്ന ആദ്യ താരമായി മാറിയാണ് റൊണാൾഡോ ചരിത്രമെഴുതി. 493 ഗോളുകൾ 30 വയസ്സിന് ശേഷം നേടിയ മുൻ ഇംഗ്ലണ്ട് താരം റൂക്ക് ആണ് റൊണാൾഡോക്ക് പിന്നിലുള്ളത്. റിയാദ്: സഊദി പ്രൊ ലീഗിൽ അൽ ഹസീമിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെയാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  7 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  7 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  7 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  7 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  7 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  7 days ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  7 days ago
No Image

യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; നാല് ക്രൂയിസ് മിസൈലുകൾ തകർത്തു, രാജ്യം അതീവ ജാഗ്രതയിൽ

uae
  •  7 days ago
No Image

അരങ്ങേറ്റം കണ്ണീരായി; ചെൽസി യുവതാരം ജെസ്സി ഡെറിക്ക് ഗുരുതര പരിക്ക്

Football
  •  7 days ago
No Image

ബംഗാളിൽ മമതക്ക് അടിപതറി; തൃണമൂലിന്റെ തകർച്ചയ്ക്ക് പിന്നിലെ 5 പ്രധാന കാരണങ്ങൾ

National
  •  7 days ago