HOME
DETAILS

ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മാണം; നഷ്ടപരിഹാരം ഉറപ്പ് നല്‍കണമെന്ന് ഭൂവുടമകള്‍

  
backup
September 13 2016 | 16:09 PM

%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d


കൊടകര: കൊച്ചിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പെട്രോളിയം ഉല്‍പ്പനങ്ങള്‍ കൊണ്ടുപോകാന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കനായി ഭൂമി വിട്ട്‌നല്‍കിയവരുടെ കൂട്ടായ്മ രംഗത്ത്. ഇതേ ഭൂമിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെയാണ് ഭൂവുടമകളുടെ പ്രതിഷേധം.
2000ല്‍ പെട്രോളിയം പൈപ്പ് ലൈന്‍ നിര്‍മിച്ചപ്പോള്‍ തുച്ഛമായ തുക നല്‍കി കമ്പനി തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചു. 18 മീറ്റര്‍ വീതിയിലാണ് കമ്പനി സ്ഥലം ഏറ്റെടുത്തത്. ഇപ്പോള്‍ ഇതേ ഭൂമിയിലൂടെ വീണ്ടും പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമെന്ന് അറിയിപ്പ് ലഭിച്ചു. എന്നാല്‍ വിട്ട്‌കൊടുത്ത ഭൂമിയോ, സമീപ ഭൂമികളോ യാതൊരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്ന് ഇവര്‍ പറയുന്നു.
ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ കൃഷിയോ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ശേഷിച്ച ഭൂമിയ്ക്ക് ലക്ഷങ്ങള്‍ മാര്‍ക്കറ്റ് വിലയുണ്ടെങ്കിലും അപകടഭീഷണി ചൂണ്ടിക്കാട്ടി ആരും വാങ്ങാന്‍ തയാറാകുന്നില്ല. ഇവിടെ വീട് വെച്ച് താമസിക്കാനും കഴിയാത്ത സ്ഥിതിയാണെന്നും ഇവര്‍ പറഞ്ഞു.
പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കും മുമ്പ് തങ്ങളുടെ ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും സമീപവാസികളായ കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതിനായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയതായും ഭാരവാഹികളായ ഒ.എസ് അനില്‍കുമാര്‍, തോമസ് പാട്ടത്തില്‍, ജോസ് പുല്ലന്‍, ഒ.എന്‍ ശശിധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  4 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  34 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  43 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago