ഹോർമൂസ് കടലിടുക്കിലെ സുരക്ഷ: ട്രംപുമായി ചർച്ച നടത്തി പ്രധാനമന്ത്രി: കപ്പൽപ്പാത തുറന്നിടണമെന്ന് മോദി
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ യുദ്ധസാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയെക്കുറിച്ചും ഇരുനേതാക്കളും ആശങ്ക പങ്കുവെച്ചു.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും നടത്തിയ സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ചർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി മോദിയും ഇന്ത്യയിലെ യുഎസ് പ്രതിനിധി സെർജിയോ ഗോറും സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചു.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷം ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഹോർമുസ് കടലിടുക്ക് തടസ്സങ്ങളില്ലാതെ തുറന്നിടേണ്ടത് ആഗോള സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് മോദി വ്യക്തമാക്കി. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും കടന്നുപോകുന്നത് ഈ ജലപാതയിലൂടെയാണ്. അതിനാൽ ഇവിടെയുണ്ടാകുന്ന ഏത് പ്രത്യാഘാതവും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കും.
മേഖലയിലെ സംഘർഷം വ്യോമഗതാഗതത്തെയും കപ്പൽ ഗതാഗതത്തെയും വാതക വിതരണത്തെയും ബാധിച്ചിട്ടുണ്ട്. എങ്കിലും ഇത്തരം പ്രതിസന്ധികളെ നേരിടാൻ ആവശ്യമായ പെട്രോളിയം, വളം, കൽക്കരി എന്നിവയുടെ കരുതൽ ശേഖരം ഇന്ത്യയ്ക്കുണ്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് യോഗത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പാർലമെന്റിൽ സംസാരിക്കവേ, യുദ്ധം മൂലം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു. നിലവിൽ ഇന്ത്യ സുരക്ഷിതമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം ഉറപ്പുനൽകി.
Prime Minister Narendra Modi held a crucial telephonic conversation with US President Donald Trump on March 24, 2026, to discuss the deteriorating security situation in West Asia. This marks their first high-level dialogue since the joint US-Israel military operations began on February 28.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."