HOME
DETAILS

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു

  
March 24, 2026 | 4:42 PM

wife beaten to death by husband for not attending phone calls

ലക്‌നൗ: ഫോണ്‍ എടുക്കാത്തതില്‍ ദേഷ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. സെവ്‌റ ചാര്‍ത്തായി ഗ്രാമത്തില്‍ താമസിക്കുന്ന കുസുമം (42) ആണ് ഭര്‍ത്താവ് നക്‌ചെയ്ദിന്റെ (45) മര്‍ദനത്തില്‍ മരിച്ചത്. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. 

ഭര്‍ത്താവ് ഭാര്യയെ പകല്‍ മുഴുവന്‍ ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാണ് ക്രൂരത. വൈകീട്ട് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചെന്നാണ് കണ്ടെത്തല്‍. ഈ സമയം മക്കളായ എട്ടുവയസുകാരി ദീക്ഷയും, ഒന്‍പത് വയസുകാരന്‍ ഉദയഭാനും വീട്ടിലുണ്ടായിരുന്നു. രാത്രി മുഴുവന്‍ മര്‍ദനം തുടര്‍ന്നതായാണ് വിവരം. 

പിതാവ് മര്‍ദനം നിര്‍ത്തുന്നില്ലെന്ന് കണ്ട മകള്‍ പരിക്കേറ്റ മാതാവിനെ ബന്ധു വീട്ടിലേക്ക് മാറ്റി. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോള്‍ നക്‌ചെയ്ദ് വീണ്ടും കുസുമത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ അടിയന്തര യോ​ഗം വിളിച്ച് മുസ്‌ലിം ലീഗ്; മന്ത്രിമാരെ തീരുമാനിച്ചേക്കും

Kerala
  •  2 days ago
No Image

വിവാഹ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചു; ദളിത് യുവാവിനും സഹോദരനും ക്രൂരമര്‍ദ്ദനം 

Kerala
  •  2 days ago
No Image

'ഭരണാധികാരിയല്ല, സ്നേഹനിധിയായ പിതാവ്'; ജനഹൃദയങ്ങൾ കീഴടക്കി യുഎഇ പ്രസിഡന്റിന്റെ ഇടപെടൽ

uae
  •  2 days ago
No Image

മോദിക്കെതിരെ ആഞ്ഞടിച്ച കോൺ​ഗ്രസുകാരനിൽ നിന്ന് നോർത്ത് ഈസ്റ്റിലെ ഹിന്ദുത്വയുടെ പോസ്റ്റർ ബോയ് വരെ; ടാഡ കേസും, അഴിമതി ആരോപണങ്ങളും മുതൽ മുഖ്യമന്ത്രി കസേര വരെയുള്ള ഹിമന്തയുടെ യാത്ര  

National
  •  2 days ago
No Image

അറ്റകുറ്റപ്പണി; ഇന്നുമുതല്‍ നാല് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

Kerala
  •  2 days ago
No Image

ബലിപെരുന്നാൾ; യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

ഫുക്കറ്റിലെ കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാല് ഇന്ത്യക്കാർ കുഴഞ്ഞുവീണു, ഒരാൾ മരിച്ചു, മൂന്ന് പേർ ചികിത്സയിൽ

National
  •  2 days ago
No Image

ബിസിനസ് പരാജയം ക്രിമിനൽ കുറ്റമല്ല; 1.6 മില്യൺ ദിർഹത്തിന്റെ തർക്കത്തിൽ നിക്ഷേപകനെ കുറ്റവിമുക്തനാക്കി ദുബൈ കോടതി

uae
  •  2 days ago
No Image

ബലിപെരുന്നാൾ; ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

ബം​ഗാളിൽ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രി അറസ്റ്റിൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് തൃണമൂൽ 

National
  •  2 days ago