റോഡരികിലെ പുല്ല് വെട്ടി പ്രതിഷേധിച്ചു
ആനക്കര: ചേക്കോട് പറക്കുളം റോഡ് തകര്‍ന്നതിന് പുറമെ റോഡിനിരുവശവും പുല്ല് നിറഞ്ഞതത് അപകട സാധ്യത വര്‍ദ്ധിച്ചു. റോഡിനിരുവശത്തേയും പുല്ല് വെട്ടി നാട്ടുകാര്‍ ഇരുപഞ്ചായത്തുകള്‍ക്കും മുന്നറിയിപ്പ് നല്‍കി. ആനക്കര പഞ്ചായത്തിന്റെ കുടുംബശ്രീയുടെ പുല്ല്‌വെട്ട് യന്ത്രം വാടകക്ക് എടുത്താണ് പുല്ല് വെട്ടിയത്.
തകര്‍ന്നു കിടക്കുന്ന റോഡിനിരുവശവും പുല്ല് വളര്‍ന്നതോടെ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ രംഗത്ത് വന്നത്.
രണ്ട് പഞ്ചായത്തില്‍പ്പെട്ടറോഡായിതിനാല്‍ ഇരുപഞ്ചായത്തുകളും ഈ പ്രധാന റോഡിനെ കൈവിട്ട നിലയിലാണ്. ആനക്കര, കപ്പൂര്‍ പഞ്ചായത്തില്‍പ്പെട്ട റോഡാണിത്. ഇതില്‍ ആനക്കര പഞ്ചായത്തില്‍പ്പെട്ട ഭാഗമാണ് കൂടുതല്‍ തകര്‍ന്നു കിടക്കുന്നത്.
വര്‍ഷങ്ങളായി ഇരുപഞ്ചായത്തുകളിലും പരാതി നല്‍കിയെങ്കിലും റോഡിന്റെ റീടാറിങ് നടത്താന്‍ തയാറായിട്ടില്ല. ഇപ്പോള്‍ ചേക്കോട് പളളി, മില്ല് സ്റ്റോപ്പിന് സമീപം എന്നിവിടങ്ങളില്‍ വലിയ കുഴിയാണ് ഉള്ളത്.
ഇതിന് പുറമെ റോഡിനിരുവശവും ആഴത്തിലുളള കുഴികളുമായതിനാല്‍ വാഹനം വരുമ്പോള്‍ വഴിയാത്രകാര്‍ക്ക് റോഡില്‍ നിന്ന് ഇറങ്ങി നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്.
ഇതിന് പുറമെ റോഡിനിരുവശവും ഇടതൂര്‍ന്ന് പുല്ലുകളും വളര്‍ന്നതോടെ നാട്ടുകാരുടെ ദുരിതം ഇരട്ടിയായി.
ഇതാണ് റോഡിലെ പുല്ല് വെട്ടി നാട്ടുകാര്‍ പ്രതിഷേധമറിയിക്കാന്‍ കാരണമായത്. പറക്കുളം ചേക്കോട് റോഡിലെ മില്ല് സ്‌റ്റോപ്പില്‍ നിന്ന് പളളി വരെയുളള ഭാഗങ്ങളിലാണ് പുല്ല് വളര്‍ന്ന് നില്‍ക്കുന്നത്. സി.കെ ശശി പച്ചാട്ടിരി,പി.വി ചന്ദ്രന്‍,ടി.വി രവി, മോനു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."