HOME
DETAILS

ഭരണം പിടിക്കാൻ യുഡിഎഫ്; രാഹുൽ ഗാന്ധി ഇന്ന് കേരളത്തില്‍, വൈകീട്ട് കോഴിക്കോട് ബീച്ചിൽ പൊതുസമ്മേളനം

  
March 25, 2026 | 1:33 AM

rahul gandhi launches udfs kerala election campaign in kozhikode

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ഇന്ന് രാഹുൽ ഗാന്ധിയെത്തും. ഇന്ന് വൈകീട്ട് 4‌ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന വമ്പിച്ച പൊതുപരിപാടിയോടെ യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കമാകും. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസിൽ രാഹുൽഗാന്ധി കരിപ്പൂർ എയർപോർട്ടിലേക്ക് തിരിക്കും. അതേസമയം, ഇന്ന് പാലക്കാട് പ്രചാരണത്തിന് ഇറങ്ങുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒറ്റപ്പാലം, കോങ്ങാട് എന്നിവിടങ്ങളിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 

ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള യുഡിഎഫിന്റെ തീവ്രശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം. അതേസമയം, ദേശീയ-സംസ്ഥാന തലത്തിലെ പ്രമുഖ നേതാക്കൾ കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കും. സംസ്ഥാനവ്യാപകമായ പര്യടനത്തിനാണ് രാഹുൽ ഗാന്ധി എത്തുന്നത്. വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രവർത്തക സംഗമങ്ങളിലും അദ്ദേഹം പങ്കെടുക്കും. 

അതേസമയം, യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ 'ഗ്യാരണ്ടി കാർഡ്' കോഴിക്കോട്ടെ വേദിയിൽ വെച്ച് രാഹുൽ ഗാന്ധി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കും. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കും. യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും, എന്നിവയെല്ലാമാണ് യുഡിഎഫിന്റെ പ്രധാന വാ​ഗ്ദാനങ്ങൾ.

Rahul Gandhi is set to kick off the UDF's election campaign in Kerala with a massive rally at Kozhikode Beach today, outlining the alliance's key promises, including the 'Guarantee Card'. The event marks the beginning of the UDF's intense efforts to secure power in the April 9 assembly elections ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ നല്‍കിയില്ല, മേശപ്പുറത്ത് തട്ടിയിട്ട് വി മുരളീധരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

Kerala
  •  5 days ago
No Image

വൈദ്യുതിയോ യന്ത്രങ്ങളോ വേണ്ട; വാളൻപുളി കുരു ഉപയോ​ഗിച്ച് വെള്ളത്തിലെ പ്ലാസ്റ്റിക് മാറ്റാം; അന്താരാഷ്ട്ര 'എർത്ത് പ്രൈസ്' പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ കൗമാരക്കാർ

International
  •  5 days ago
No Image

ലബനനിലെ സയണിസ്റ്റ് കടന്നുകയറ്റം: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

ന്യൂയോര്‍ക്കിലെ ഇസ്‌റാഈല്‍ ഡേ പരേഡില്‍ നിന്ന് വിട്ടു നിന്ന് മംദാനി; പരേഡില്‍ പങ്കെടുക്കാത്ത ആദ്യ മേയര്‍ 

International
  •  5 days ago
No Image

മലയാളം മീഡിയം സ്‌കൂളില്‍ മലയാളി കുട്ടികളില്ല; ഒന്നിലും രണ്ടിലും മുഴുവന്‍ വിദ്യാര്‍ഥികളും അതിഥി തൊഴിലാളികളുടെ മക്കള്‍, കൗതുകമായി ഈ കൊച്ചി സ്‌കൂള്‍

Kerala
  •  5 days ago
No Image

വഖ്ഫ് സ്ഥാപനങ്ങളെ കോടതി ഫീസിൽനിന്ന് ഒഴിവാക്കൽ: നിയമപരമായ അടിസ്ഥാനമെന്ത്?: സുപ്രിംകോടതി

National
  •  5 days ago
No Image

നിയമവിരുദ്ധ കെട്ടിടം പൊളിക്കുന്നതിന് പകരം പിഴ ഈടാക്കാം: സുപ്രിംകോടതി

National
  •  5 days ago
No Image

ആഡംബര ജീവിതത്തിനും വിനോദയാത്രകള്‍ക്കും പണം കണ്ടെത്താന്‍ മോഷണം; കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളടക്കം മൂന്നുപേര്‍ പൊലിസ് പിടിയില്‍

Kerala
  •  5 days ago
No Image

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ട്, മുഹ്‌സിന് 34

Kerala
  •  5 days ago
No Image

വിജ്ഞാപനം പുറത്തിറങ്ങി: രാജ്യസഭാ തെരഞ്ഞെടുപ്പ് 18ന്; ക്രോസ് വോട്ട് പേടിയിൽ കോൺഗ്രസ്

National
  •  5 days ago

No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  5 days ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  5 days ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  5 days ago
No Image

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു

oman
  •  5 days ago