നിയമസഭാ തെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന പൂർത്തിയായി; 1637 പത്രികകൾ സ്വീകരിച്ചു, 337 എണ്ണം തള്ളി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 337 പത്രികകൾ തള്ളി. 1637 എണ്ണം സ്വീകരിച്ചു.
140 മണ്ഡലങ്ങളിലായി 1254 സ്ഥാനാർഥികളുടെ 2125 പത്രികകളാണ് ആകെ ലഭിച്ചിരുന്നത്. വരണാധികാരികളുടെ സാന്നിധ്യത്തിലാണ് സൂക്ഷ്മപരിശോധന നടന്നത്. സ്ഥാനാർഥികൾ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ, സ്വത്തുവിവരങ്ങൾ, ക്രിമിനൽ കേസുകൾ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്. ഇതുവരെ രണ്ട് പത്രികകൾ പിൻവലിച്ചിട്ടുണ്ട്.
നാളെ വൈകീട്ട് വരെ പത്രിക പിൻവലിക്കാം. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ സ്ഥാനാർഥിപട്ടിക പ്രസിദ്ധീകരിക്കും. ഇതിനുശേഷമായിരിക്കും സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുക.
The Election Commission has completed the scrutiny of assembly election nomination papers, rejecting 337 and accepting 1637. A total of 2125 nominations were filed by 1254 candidates across 140 constituencies. The deadline for withdrawal is tomorrow, after which the final candidate list and election symbols will be announced.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."