റെയിൽവേ ടിക്കറ്റ് റീഫണ്ട് നിയമം മാറി: 8 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ഇനി പണം തിരികെ ലഭിക്കില്ല; 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ പരമാവധി റീഫണ്ട്
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ. റീഫണ്ട് വ്യവസ്ഥകളിലാണ് കാതലായ മാറ്റം വരുത്തിയിട്ടുള്ളത്. ഉറപ്പായ ടിക്കറ്റ് യാത്ര പുറപ്പെടുന്നതിന് എട്ടു മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ഇനിമുതല്‍ പണം തിരികെ ലഭിക്കില്ല. ടിക്കറ്റ് റദ്ദാക്കല്‍ എട്ടു മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണെങ്കില്‍ നിരക്കിന്റെ 50 ശതമാനം റീഫണ്ട് ലഭിക്കും.
റദ്ദാക്കല്‍ 24 മുതല്‍ 72 മണിക്കൂര്‍ പരിധിക്കുള്ളിലാണെങ്കിൽ നിരക്കിന്റെ 25 ശതമാനം മാത്രമെ നഷ്ടമാവുകയുള്ളൂ. അതേസമയം, 72 മണിക്കൂറിന് മുമ്പാണ് ടിക്കറ്റ് റദ്ദാകുന്നതെങ്കില്‍ നിരക്കിന്റെ പരമാവധി റീഫണ്ട് ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ടിക്കറ്റ് റദ്ദാക്കല്‍ ഏത് സ്‌റ്റേഷനിലെ കൗണ്ടര്‍ വഴിയും നടപ്പിലാക്കാനാകും. പി.ആര്‍.എസ് കൗണ്ടര്‍ ടിക്കറ്റ്, ഇ-ടിക്കറ്റുകള്‍ എന്നിവയ്ക്കും റീഫണ്ട് നിയമങ്ങള്‍ ബാധകമാക്കിയിട്ടുണ്ട്. ഇതോടൊപ്പം, യാത്രക്കാര്‍ക്ക് യാത്രാ ക്ലാസ് മാറുന്നതിനും ബോര്‍ഡിങ് പോയിന്റ്(കയറേണ്ട സ്ഥലം) മാറുന്നതിനും കൂടുതല്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിനും 30 മിനുട്ട് മുമ്പ് യാത്രക്കാര്‍ക്ക് ക്ലാസ് മാറ്റവും ബോര്‍ഡിങ് പോയിന്റ് മാറ്റവും വരുത്താനാകും.
നേരത്തെ ഇത് റിസര്‍വേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാത്രമാണ് കഴിഞ്ഞിരുന്നത്. ഉപ്പ്, ഓട്ടോമൊബൈല്‍സ് ചരക്ക് നീക്കത്തിനായി സിംഗിള്‍ ഡെക്കര്‍-ഡബിള്‍ ഡെക്കര്‍ സര്‍വിസ് നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Indian Railways has introduced new ticket cancellation rules, significantly changing refund policies. Passengers will not receive any refund if a confirmed ticket is cancelled within 8 hours of departure, while cancellations made between 8 and 24 hours will receive a 50% refund.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."