HOME
DETAILS

ഏഷ്യൻ കപ്പ് യോഗ്യത: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സർപ്രൈസ് എൻട്രിയായി മലയാളി താരം ബിജോയ് വർഗീസ്

  
Web Desk
March 25, 2026 | 4:28 AM

india announces 23-member squad for afc asian cup 2027 qualifiers bijoy varghese included

ന്യൂഡല്‍ഹി: എ.എഫ്.സി ഏഷ്യന്‍ കപ്പ് 2027 യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെ പരിശീലകന്‍ ഖാലിദ് ജമീലാണ് പ്രഖ്യാപിച്ചത്. ഹോങ്കോങ്, ചൈന, എന്നിവര്‍ക്കെതിരേയാണ് മത്സരങ്ങള്‍. മുന്‍പുള്ള പട്ടികയില്‍ നിന്ന് 14 മാറ്റങ്ങളാണ് ടീമിലുള്ളത്. മലയാളി താരങ്ങളും പട്ടികയിലുണ്ട്. ടീമിലെ സര്‍പ്രൈസ് താരങ്ങളിലൊരാളായി മലയാളി താരം ബിജോയ് വര്‍ഗീസ് ഇടംപിടിച്ചിട്ടുണ്ട്. പ്രതിരോധ താരമായ ബിജോയ് ഐ.എസ്.എല്ലില്‍ പഞ്ചാബിന് വേണ്ടിയാണ് കളിക്കുന്നത്. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്നു. ആല്‍ബിനോ ഗോമസും ടീമില്‍ ഇടംപിടിച്ചു. ഇതും സര്‍പ്രൈസാണ്. ഒരു ദശാബ്ദത്തിന് ശേഷമാണ് ആല്‍ബിനോ ദേശീയ ടീമില്‍ തിരികെയെത്തുന്നത്. എന്നാല്‍ ബിജോയ് ഇതുവരെ ടീമിനായി കളിച്ചിട്ടില്ല.

അതേസമയം ഇന്ത്യക്ക് യോഗ്യത ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇതുവരെ കളിച്ച മത്സരങ്ങളിലൊന്നും ജയം ടീമിന് നേടാനായിട്ടില്ല. മൂന്നു തോല്‍വികളും രണ്ട് സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. എന്നാല്‍ ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ സഹായകരമാകും. പ്രതീക്ഷയുള്ള ഒരുപാട് താരങ്ങള്‍ ടീമിലേക്ക് വരുന്നുണ്ട്. അധികവും അണ്ടര്‍ 20, 23 ടീമുകളില്‍ ഉള്ളവരാണെന്നും ഖാലിദ് ജമീല്‍ പറഞ്ഞു. യോഗ്യത മത്സരം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് നടക്കുക. പത്ത് വര്‍ഷത്തിന് ശേഷമാണ് ദേശീയ ടീം ഫുട്‌ബോള്‍ മത്സരത്തിനായി കേരളത്തിലെത്തുന്നത്. ഇന്ത്യ-തുര്‍ക്‌മെനിസ്ഥാന്‍ ലോകകപ്പ് യോഗ്യത മത്സരമാണ് ഇവിടെ അവസാനമായി നടന്ന ഫുട്‌ബോള്‍ മത്സരം.

Coach Khalid Jamil has announced India’s 23-member squad for the AFC Asian Cup 2027 qualifiers against Hong Kong and China. The squad features 14 changes from the previous list, including Malayali defender Bijoy Varghese as one of the surprise inclusions.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമിയിലെ ദേശാടകർക്ക് കൈത്താങ്ങായി ബ്രസീൽ ഉച്ചകോടി; ചീറ്റയും മഞ്ഞുമൂങ്ങയും ഉൾപ്പെടെ 40 ജീവികൾ ഇനി അതീവ സംരക്ഷണ പട്ടികയിൽ

International
  •  4 days ago
No Image

യുഎഇ നിവാസികൾക്ക് 30 ദിർഹത്തിന് ദുബൈ മിറക്കിൾ ​ഗാർഡൻ സന്ദർശിക്കാം; കൈയിൽ ഈ രേഖ കരുതണമെന്ന് മാത്രം

uae
  •  4 days ago
No Image

പൂജയ്ക്കു വെച്ച ചെമ്പരത്തിപ്പൂവ് വിഴുങ്ങി; ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  4 days ago
No Image

ക്വിന്റലിന് 1800 രൂപ ചെലവ്, ലഭിക്കുന്നത് വെറും 300 രൂപ! ഉള്ളി വിപണിയിൽ വൻ വിലയിടിവ്; രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധിയിൽ

National
  •  4 days ago
No Image

കുതിരാൻ തുരങ്കം ന്യൂയോർക്കിനേക്കാൾ ഗംഭീരം; അമേരിക്കയിൽ നിന്നെത്തിയ കുട്ടിയുടെ വാക്കുകൾ പങ്കുവെച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

The Dark Side of Devotion: Godmen Scandals Rock Maharashtra

National
  •  5 days ago
No Image

'സികാഡ' തരംഗം: 20-ലേറെ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നു; ജാഗ്രത വേണമെന്ന് വിദഗ്ധർ

latest
  •  5 days ago
No Image

യുദ്ധത്തിനില്ലാത്തവർക്ക് ഇന്ധനമില്ല; ഇറാനെതിരെ ആക്രമണത്തിൽ കൂടെ നിൽക്കാത്ത സഖ്യകക്ഷികൾക്ക് മുന്നിൽ വാതിലടച്ച് ട്രംപ്

International
  •  5 days ago
No Image

ഓടിപിയുടെ ബദൽ സംവിധാനം മുതൽ പാൻ കാർഡ് അപേക്ഷയിലെ മാറ്റം വരെ; ഏപ്രിൽ മാസത്തിൽ യുഎഇ നിവാസികൾ അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ

uae
  •  5 days ago
No Image

ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ വിളയാട്ടം: പഞ്ചായത്ത് ഓഫിസും ഹോട്ടലും തകർത്തു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

Kerala
  •  5 days ago