HOME
DETAILS

'എൽ.ഡി.എഫ്. വീണ്ടും വന്നാൽ ആപത്ത്, ജി. സുധാകരന്റെ സന്ദേശം കേരളം ഏറ്റെടുക്കും'; പാലക്കാട്ടെ യു.ഡി.എഫ്. കൺവെൻഷനുകളിൽ ആവേശം വിതറി ഷാഫി പറമ്പിൽ 

  
March 25, 2026 | 4:51 AM

shafi parambil urges voters to heed g sudhakarans message ahead of kerala assembly polls

പാലക്കാട്: പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് വലിയ ആപത്താണെന്ന തിരിച്ചറിവിലാണ് ജി. സുധാകരൻ സി.പി.എം. വിട്ടതെന്ന് ഷാഫി പറമ്പിൽ എം.പി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ വിവിധ യു.ഡി.എഫ്. മണ്ഡലം കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി. സുധാകരൻ നൽകിയ സന്ദേശം ഉൾക്കൊണ്ടാവണം ഇത്തവണ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫ്. സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ റോഡിലിറങ്ങി പ്രതിഷേധിക്കുന്നവർക്ക് കിട്ടുന്ന അടി സർക്കാരിനെ താഴെയിറക്കിക്കൊണ്ട് തിരിച്ചു കൊടുക്കണമെന്ന് ഷാഫി ഓർമ്മിപ്പിച്ചു. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പിനെയും അദ്ദേഹം വിമർശിച്ചു.

എൽഡിഎഫിൽ നിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറുന്നവരെ വിമർശിക്കാൻ തയ്യാറാവാത്ത മുഖ്യമന്ത്രി, യു.ഡി.എഫിലേക്ക് വരുന്നവരെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്ന് ജനങ്ങൾക്കറിയാം. കേന്ദ്രത്തിലോ കേരളത്തിലോ ഭരണമില്ലാത്ത പാർട്ടിയായിട്ടും ആളുകൾ വരുന്നുണ്ടെങ്കിൽ, യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന ആഗ്രഹം കൊണ്ടാണത്.

അതേസമയം, പൊതുപ്രവർത്തകരെ കോമാളിയെന്ന് വിളിക്കുന്നവരോടും ചോദ്യം ചോദിക്കുന്നവരോട് വീട്ടിൽ പോയി ചോദിക്കാൻ പറയുന്നവരോടും ജനങ്ങൾ കണക്കുചോദിക്കുമെന്നും ഷാഫി വ്യക്തമാക്കി. 

Ahead of the Kerala Assembly elections, MP Shafi Parambil inaugurated various UDF constituency conventions in Palakkad district. He highlighted the message from G. Sudhakaran, emphasizing that the return of the Pinarayi government would be dangerous and urged voters to head to polling booths this time.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  2 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  2 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  2 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  2 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  2 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  2 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  2 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  2 days ago

No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  2 days ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  2 days ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  2 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  2 days ago