HOME
DETAILS

'ആവശ്യത്തിന് മാത്രം വാങ്ങുക' രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് എണ്ണക്കമ്പനികള്‍

  
Web Desk
March 25, 2026 | 9:02 AM

buy only what you need oil companies say no fuel shortage in india

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവക്ക് ക്ഷാമമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിപ്പ്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് അറിയിപ്പുമായി രംഗത്തെത്തിയത്.  ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരാണ് അറിയിപ്പ് പുറത്തു വിട്ടത്. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികള്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തുടനീളം ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും എല്ലാ പെട്രോള്‍ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും കമ്പനികള്‍ അറിയിച്ചു.

വ്യാജവാര്‍ത്തകള്‍ കണ്ട് ഇന്ധന ലഭ്യതയില്‍ കുറവുണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പമ്പുകളിലെത്തി അമിതമായി ഇന്ധനം ശേഖരിക്കരുതെന്നും കമ്പനികള്‍ അഭ്യര്‍ത്ഥിക്കുന്നു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്.  ആധികാരികമായ വിവരങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുക- എണ്ണക്കമ്പനികള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.  ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ കമ്പനികള്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യാജപ്രചാരണങ്ങള്‍ തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും അറിയിപ്പില്‍ പ്രത്യേകം സൂചിപ്പിക്കുന്നു.

oil companies in india urge people to avoid panic buying and confirm there is no shortage of petrol diesel or lpg, ensuring uninterrupted fuel supply across the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  8 days ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  8 days ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  8 days ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  8 days ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; സത്യപ്രതിജ്ഞ ജൂണ്‍ 3ന്

National
  •  8 days ago
No Image

പുതിയ ബയോമെട്രിക് സംവിധാനവും പണിമുടക്കും; യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നേക്കും

uae
  •  8 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം 

Kerala
  •  8 days ago
No Image

പൊരുതി തോറ്റ് വിനേഷ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത മത്സരത്തിന്റെ സെമി ഫൈനലില്‍ തോല്‍വി; യോഗ്യത നേടാനായില്ല  

National
  •  8 days ago
No Image

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ 

Kerala
  •  8 days ago
No Image

യുഎഇ സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിപ്പ്; 2025-ൽ ജിഡിപി 1.9 ട്രില്യൺ ദിർഹമായി ഉയർന്നു

uae
  •  8 days ago