HOME
DETAILS

പാര്‍ട്ടി പണമടച്ചു; എം.കെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി 

  
Web Desk
March 25, 2026 | 9:35 AM

seizure threat lifted from mk muneers house as muslim league clears dues

കോഴിക്കോട്: മുതിര്‍ന്ന നേതാവ് ഡോ. എം.കെ. മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. വിഷയത്തില്‍ ഇടപെട്ട മുസ്‌ലിം ലീഗ് നേതൃത്വം പണമടച്ചു. വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചതായി മുനീര്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. പല വ്യക്തികളും സഹായം വാഗ്ദാനം ചെയ്തു. വ്യക്തികളില്‍നിന്ന് സഹായം സ്വീകരിക്കില്ല എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. 

'കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഇതുവരെ അവരോട് ഞാന്‍ പറഞ്ഞിട്ടില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, അവരോട് പറയാതിരുന്നതാണ്, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചാണ്. പാര്‍ട്ടി ഇപ്പോഴാണ് അറിയുന്നത്. രണ്ടു പേരും വിളിച്ചിരുന്നു. 31വരെ ബാങ്ക് അവധി തന്നിരുന്നു. അതിനകം അടച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്' -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 മുനീറിന്റെ കിഴക്കേ നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടാണ് ജപ്തി ഭീഷണി നേരിട്ടത്. വീട് നവീകരണത്തിനായി ടൗണ്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി പലിശയടക്കം 58 ലക്ഷം രൂപയിലെത്തുകയായിരുന്നു. 

seizure threat against senior leader mk muneer’s residence in kozhikode withdrawn after muslim league leadership intervenes and settles loan dues, avoiding further legal action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  2 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  2 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  2 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  2 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  2 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  2 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  2 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  2 days ago