HOME
DETAILS
MAL
ഹരീഷ് റാണയുടെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായി; കോര്‍ണിയയും ഹൃദയ വാല്‍വുകളും ദാനം ചെയ്തു
Web Desk
March 25, 2026 | 10:03 AM
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് വിധേയമാക്കിയ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഇന്നലെയാണ് ഹരീഷിന്റെ ദയാമരണത്തിന് വിധേയനായത്. ഇന്ന് ഡല്‍ഹി ഗ്രീന്‍ പാര്‍ക്കില്‍ വെച്ച് നടന്ന സംസ്‌കാര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
മുപ്പത്തിയൊന്നുകാരനായ ഹരീഷ് റാണ 2013 ല്‍ നടന്ന അപകടത്തെ തുടര്‍ന്ന് കോമാവസ്ഥയില്‍ ആയിരുന്നു. ഡല്‍ഹി എയിംസില്‍ ഒരാഴ്ച നീണ്ട നടപടി ക്രമത്തിന് ശേഷം ഇന്നലെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നീണ്ടകാലത്തെ നിയമപോരാട്ടത്തിന് ശേഷം ഈ മാസം 11 ന് ആണ് ഹരീഷ് റാണക്ക് ദയാമരണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത്. ജീവന്‍ രക്ഷാ ഉപാധികളും കൃത്രിമ ഭക്ഷണം നല്‍കാനുള്ള ട്യൂബും ഘട്ടം ഘട്ടമായി ഊരിമാറ്റിയാണ് ദയാമരണം നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."