കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; ഒമ്പത് ഡ്രോണുകൾ തകർത്തു
അബുദബി: ഇറാന്റെ ആക്രമണം പ്രതിരോധിച്ച് യുഎഇ. ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വന്ന ഒമ്പത് ഡ്രോണുകൾ യുഎഇ വ്യോമ പ്രതിരോധ സേന തകർത്തു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ ഈ നീക്കം നടത്തിയത്.
നേരത്തേ രക്ഷാ ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ മൂന്ന് അംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നു. സൈനികർക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആറ് സാധാരണക്കാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.
വിവിധ ആക്രമണങ്ങളിലായി പരുക്കേറ്റവരുടെ എണ്ണം 166 ആയി ഉയർന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. പരുക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. പരുക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 28 മുതൽ ആരംഭിച്ച പ്രകോപനങ്ങളെ അതീവ ഗൗരവത്തോടെയാണ് യുഎഇ കാണുന്നത്. അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശത്രുനീക്കങ്ങളെ രാജ്യം വിജയകരമായി നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ച അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ (Emergency Alerts) സുരക്ഷാ നടപടികളുടെ ഭാഗമായിരുന്നു.
രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ സായുധ സേന സജ്ജമാണെന്നും അനാവശ്യമായ ഭീതി പടർത്തുന്ന വാർത്തകളിൽ വിശ്വസിക്കരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
uae air defense systems successfully destroyed nine drones, highlighting the country’s strong military preparedness amid rising regional tensions and security threats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."