എന്തുകൊണ്ട് കേരളത്തിന് എയിംസ് ഇല്ല?; ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്ര സർക്കാർ
കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരെയുള്ള ഹരജിയിൽ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ ഹൈക്കോടതി വീണ്ടും സമയം അനുവദിച്ചു. സാമ്പത്തിക വർഷാവസാനമായതിനാൽ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ലെന്ന കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് വി.ജി. അരുൺ ഉൾപ്പെട്ട ബെഞ്ച് ഏപ്രിൽ 10 വരെ കേന്ദ്ര സർക്കാരിന് സമയം നീട്ടി നൽകിയത്.
രാജ്യത്ത് ഇതിനോടകം 22 എയിംസുകൾ അനുവദിച്ചിട്ടും കേരളത്തെ മാത്രം ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതുവരെ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. കേന്ദ്രത്തിന്റെ നടപടി ബോധപൂർവമുള്ള കാലതാമസമാണെന്ന് ഹരജിക്കാർ കോടതിയിൽ വാദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മറുപടി നീട്ടിക്കൊണ്ടുപോകാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. സാമ്പത്തിക വർഷാവസാന തിരക്കുകൾ കാരണം ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല എന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.
ഏപ്രിൽ പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ സമർപ്പിക്കുന്ന വിശദീകരണം കേരളത്തിന് എയിംസ് ലഭിക്കുമോ എന്ന കാര്യത്തിൽ നിർണ്ണായകമാകും. നിലവിൽ കോഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കി വരുന്ന സാഹചര്യത്തിലാണ് ഈ നിയമപോരാട്ടം നടക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തെ അവഗണിക്കുന്നതും കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുന്നത് ജനാധിപത്യവിരുദ്ധമാണ്.
The Kerala High Court has granted the Central Government additional time, until April 10, 2026, to file an affidavit explaining why an AIIMS (All India Institute of Medical Sciences) has not yet been sanctioned for Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."