HOME
DETAILS

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലെ തീപിടുത്തം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

  
Web Desk
March 25, 2026 | 1:00 PM

thiruvananthapuram medical college icu fire human rights commission registers suo motu case

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി ഉന്നതതല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദേശിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടൽ.

സംഭവത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് വിശദവും സുതാര്യവുമായ പരിശോധന നടത്തി അഞ്ച് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. രോഗികൾ അതീവ ജാഗ്രതയോടെ കഴിയുന്ന ഐസിയുവിൽ ഇത്തരമൊരു അപകടം ഉണ്ടായതിനെ അതീവ ഗൗരവത്തോടെയാണ് മനുഷ്യാവകാശ കമ്മിഷൻ കാണുന്നത്.

തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ, സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകൾ എന്നിവ അന്വേഷണപരിധിയിൽ വരും. മെഡിക്കൽ കോളേജ് പോലെയുള്ള ഒരു പ്രധാന ചികിത്സാ കേന്ദ്രത്തിലുണ്ടായ ഈ സുരക്ഷാ വീഴ്ചയിൽ പൊതുസമൂഹത്തിനിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

 

 

following a fire at the thiruvananthapuram medical college hospital’s icu, the state human rights commission has registered a suo motu case based on media reports. citing a serious security lapse in a high-priority zone, the commission has ordered a high-level probe to be conducted by the health department’s additional chief secretary.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  2 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  2 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  2 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യഥാര്‍ത്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  2 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  2 days ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  2 days ago
No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  2 days ago