മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ചാവക്കാട്: മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് പെരിയമ്പലം ബീച്ച് ഫെസ്റ്റിവലില്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു പറ്റിച്ചെന്ന് ആരോപണം.
മന്ദലാംകുന്നിലേക്കുള്ള വഴി പറഞ്ഞ് ഫോണ്‍ ചെയ്ത് തെറ്റി ധരിപ്പിച്ച് നേരത്തെ അവരെ ക്ഷണിക്കാത്ത പെരിയമ്പലം ബീച്ച് ഫെസ്റ്റിവല്‍ ചടങ്ങിലെത്തിച്ചത് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി വിവാദമാകുന്നു. പുന്നയൂര്‍ പഞ്ചായത്തിലെ മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവലും പുന്നയൂര്‍ക്കുളത്തെ അണ്ടത്തോട് പെരിമ്പലം ബീച്ച് ഫെസ്റ്റിവലും ബലി പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച്ചയാണ് ആരംഭിച്ചത്.
രണ്ടിടത്തും വൈകുന്നേരം ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചിരുന്നത് മന്ത്രി വി.എസ് സുനില്‍ കുമാറിനേയായിരുന്നു. അദ്ദേഹം എത്തില്ലെന്ന് പിന്നീട് സംഘാടകരെ അറിയിച്ചിരുന്നു. മന്ദലാംകുന്ന് പരിപാടിയില്‍ അധ്യക്ഷത വഹിക്കാമെന്നേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാറിനെ മന്ത്രിക്ക് പകരം ഉദ്ഘാടകയാക്കാന്‍ മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിന്റെ സംഘാടകര്‍ തീരുമാനിക്കുകയും ചെയ്തു. മന്ദലാംന്ന് പരിപാടി പ്രദേശത്തെ ജനങ്ങളും പെരിയമ്പലം ആഘോഷം പുന്നയൂര്‍ക്കുളം പഞ്ചായത്തുമാണ് നേതൃത്വം നല്‍കുനന്ത്. പ്രസിഡന്റ് എ.ഡി.ധനീപാണ് സംഘാടക സമിതി ചെയര്‍മാന്‍.
വൈകുന്നേരം 7നായിരുന്നു മന്ദലാംകുന്ന് പരിപാടി. മന്ദലംകുന്ന് ബീച്ചിലെ ആഘോഷ പരിപാടികളെക്കുറിച്ച് നേരത്തെ തന്നെ സംഘാടകര്‍ അറിയിക്കുകയും ക്ഷണിക്കുകയും ചെയ്തതാണ്. അവിടേക്ക് പോകാന്‍ പുറപ്പെട്ട് യാത്ര ചെയ്യുന്നതിനിടെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ .ഡി ധനീപിന്റെ ഫോണ്‍ വന്നത് ഏഴു പ്രവാശ്യമാണ്. പരിപാടി തുടങ്ങാറായെന്ന് പറഞ്ഞാണ് ആദ്യ കോള്‍.
പിന്നീട് വഴി പറഞ്ഞ് പറഞ്ഞ് പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പെരിയമ്പലം ബീച്ചിലത്തെിക്കുകയായിരുന്നു. അവിടെ എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.എ ഐഷ എന്നിവരുള്‍പ്പടെ നിരവധി ജനപ്രതിനിധികളുണ്ടായിരുന്നു. ഇവരുടെയൊക്കെ പേര് നോട്ടീസിലും കണ്ടു. എന്നാല്‍ പരിപാടിയുടെ അധ്യക്ഷത വഹിക്കുന്നത് താനാണെന്ന് അറിയിച്ച സംഘാടകര്‍ തന്റെ പേര് നോട്ടീസില്‍ ഉള്‍പ്പെടുത്താത് അത്ര വലിയ പ്രശ്‌നമായി താന്‍ കാണുകയും ചെയ്തില്ല. അതേ സമയം ആരംഭിക്കേണ്ട മന്ദലാംകുന്ന് സമ്മേളനത്തിലെ ഉദ്ഘാടകയായ തന്നെ കാണാതെ അവിടെയുള്ള സംഘാടകര്‍ ഐഷയെ വിളിച്ചറിയച്ചതോടെയാണ് സംഭവം താനുമറിയുന്നത്.
വിളിക്കാത്തിടത്താണ് താന്‍ എത്തിപ്പെട്ടത്. എന്തുപണിയാണ് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിച്ചപ്പോള്‍ അവര്‍ തന്നെ നേരത്തെ ക്ഷണിച്ചിരുന്നുവെന്നാണ് പറഞ്ഞത്.
പെരിയമ്പലം ആഘോഷത്തില്‍ പങ്കെടുത്ത് ഉടനെ മന്ദലാംകുന്ന് പരിപാടിയില്‍ പങ്കെടുക്കാനത്തെിയെങ്കിലും ഉദ്ഘാടകയായ താനില്ലാത്ത കാരണത്താല്‍ ആ പരിപാടി അലങ്കോലമാകുകയായിരുന്നു. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മൈക്കിലൂടെ വിളിച്ചു പറയാതിരിക്കാനായില്ല. അതിനാലാണ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് തെറ്റിധരിപ്പിച്ച കാര്യം വിളിച്ചു പറഞ്ഞതെന്നും ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് ഷീല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."