HOME
DETAILS

മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിത്വം; പാര്‍ട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പരസ്യമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് 

  
Web Desk
March 25, 2026 | 2:08 PM

sdpi state vice president thulasidharan pallikkal critisize candidature in the manjeshwaram constituency

കോട്ടയം: മഞ്ചേശ്വരം മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിത്വത്തില്‍ വിവാദം കനക്കുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പരസ്യമാക്കി എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ രംഗത്തെത്തി. എസ്.ഡി.പി.ഐ മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്നും സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മഞ്ചേശ്വരത്ത് പൊതുസ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മതേതര വോട്ടുകള്‍ ഭിന്നിച്ചു പോകരുത്. പ്രാദേശിക താല്‍പര്യം കണക്കിലെടുത്താണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിക്ക് എല്‍ഡിഎഫ് പിന്തുണയുണ്ടെന്നാണ് കരുതുന്നത്. മഞ്ചേശ്വരത്ത് എസ്ഡിപി ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ പാലക്കാട് നിര്‍ത്തിയിട്ടില്ല. ഇതിലൂടെ യുഡിഎഫിന്റെ രണ്ടുസീറ്റ് കുറയ്ക്കാനാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന് ഒപ്പമെന്ന മഞ്ചേശ്വരത്തിന്റെ വിധിയെഴുത്ത് രാഷ്ടീയചരിത്രത്തിന്റ ഭാഗം കൂടിയാണ്.

745 വോട്ടിന് യു.ഡി.എഫ് വിജയിച്ച മഞ്ചേശ്വരം മണ്ഡലത്തിലാണ് കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണപ്പോരാട്ടം നടന്നത്. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മഞ്ചേശ്വരത്ത് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു. മുസ്‌ലിം ലീഗിലെ എ.കെ.എം അഷ്‌റഫ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എമ്മിലെ വി.വി രമേശനായിരുന്നു മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ മത്സരിക്കാതെ എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫിനു നൽകുകയായിരുന്നു. എന്നാൽ ഇക്കുറി എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കെ. സുന്ദരയെ കാണാതായതും പിന്നീട് സ്ഥാനാർഥിത്വം പിൻവലിച്ചതും ചർച്ചയായിരുന്നു. തന്റെ പേരിനോട് സാമ്യമുള്ള സുന്ദരയ്ക്ക് കോഴ നൽകി പത്രിക പിൻവലിക്കുകയായിരുന്നുവെന്ന പരാതിയിൽ പിന്നാലെ കെ. സുരേന്ദ്രനെതിരേ പൊലിസ് കേസ് ചുമത്തി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ. സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചിരുന്നത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2016ലെ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കള്ളവോട്ട് ആരോപിച്ച് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ നിയമ പോരാട്ടാത്തിനിറങ്ങിയതോടെ മഞ്ചേശ്വരം മണ്ഡലം വീണ്ടും ശ്രദ്ധയാകർഷിച്ചു. 2018 ഒക്ടേബർ 20നു പി.ബി അബ്ദുൽറസാഖ് മരണപ്പെട്ടതോടെ സുരേന്ദ്രൻ ഹരജി പിൻവലിച്ചു. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ് ലിംലീഗിലെ എം.സി ഖമറുദ്ദീൻ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

സിറ്റിങ് എം.എൽ.എ മുസ് ലിംലീഗിലെ എ.കെ.എം അഷ്‌റഫാണ് ഇക്കുറിയും യു.ഡി.എഫ് സ്ഥാനാർഥി. കെ. സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർഥി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ ജയാനന്ദയാണ് എൽ.ഡി.എഫിനായി പോരിനിറങ്ങിയത്. കെ.എം അഷ്‌റഫാണ എസ്.ഡി.പി.ഐ സ്ഥാനാർഥി. യു.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടാകാൻ ഈ സാമ്യതയും സ്ഥാനാർഥിത്വവും കാരണമാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 

controversy is intensifying over the sdpi candidature in the manjeshwaram constituency. sdpi state vice president thulasidharan pallikkal has come forward openly expressing dissent against the party’s decision.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം; രൂക്ഷവിമര്‍ശനവുമായി നെറ്റിസണ്‍സ് 

National
  •  7 days ago
No Image

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; നാളെ പരീക്ഷ ബോര്‍ഡിന്റെ നിര്‍ണായക യോഗം 

Kerala
  •  7 days ago
No Image

ന്യൂനമര്‍ദ്ദം കരുത്താര്‍ജിക്കുന്നു; ശനിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം 

Kerala
  •  7 days ago
No Image

മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും, ഘടകകക്ഷികൾക്ക് വലിയ പങ്കില്ല; നിലപാട് വ്യക്തമാക്കി എം.എം. ഹസൻ

National
  •  7 days ago
No Image

നീറ്റ് യുജി പരീക്ഷ റദ്ദാക്കി; നടപടി ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ

National
  •  7 days ago
No Image

ഒരു വോട്ടിന്റെ ഭൂരിപക്ഷം; ടി.വി.കെ എം.എൽ.എക്ക് തിരിച്ചടി, സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

National
  •  7 days ago
No Image

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

Kerala
  •  7 days ago
No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  7 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

Kerala
  •  7 days ago