HOME
DETAILS

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; മുസ്‌ലിം ലീ​ഗ് നേതാവിനെ സസ്പെൻഡ് ചെയ്തു 

  
Web Desk
March 25, 2026 | 2:42 PM

muslim league leader has been suspended over misogynistic remarks against ldf candidate u prathibha

കായംകുളം: എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് നടപടി. 

മുസ്‌ലിം ലീഗ് നേതാവായ എ ഇർഷാദിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. നേരത്തെ യുഡിഎഫ് മണ്ഡലം കൺവീനർ സ്ഥാനത്ത് നിന്നും ഇർഷാദിനെ നീക്കിയിരുന്നു. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി എം ലിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശവുമായി ഇർഷാദ് രംഗത്തെത്തിയത്. 'എംഎൽഎ ആയിരുന്ന കാലത്ത് ഒരു പ്രവർത്തനങ്ങളും കാഴ്ച്ചവെച്ചില്ലെങ്കിലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വിൽപ്പനക്ക് വെച്ചുകൊണ്ടാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്' എന്നായിരുന്നു ഇർഷാദിന്റെ പരാമർശം. 

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ഇർഷാദിന്റെ അധിക്ഷേപ പരാമർശം. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുഡിഎഫ് പ്രതിരോധത്തിലായി. ഈ പരാമർശത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ടായിരുന്നു യു പ്രതിഭ പ്രതികരിച്ച്. ഒരു സ്ത്രീയോട് പോലും ഇത്തരത്തിൽ സംസാരിക്കരുതെന്നും, മാപ്പ് കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നും അവർ പറഞ്ഞിരുന്നു. 'ഇന്ദിര ഗാന്ധിയെ പോലുള്ള വനിത നേതാക്കൾ നയിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. സോണിയ ഗാന്ധിയെ പോലുള്ള വനിത നേതാക്കളെ ഉയർത്തിക്കാട്ടുന്ന പാർട്ടിയാണത്. വയനാട്ടിൽ വന്ന് മത്സരിച്ചത് പ്രിയങ്ക ഗാന്ധിയാണ്. അത്തരത്തിൽ സ്ത്രീകളാൽ ന‍യിക്കപ്പെടുന്ന പാർട്ടിയുടെ നേതാവാണ് വളരെ മോശമായ പരാമർശം നടത്തിയത്. ഞാൻ ഞെട്ടിപ്പോയി. ഒരു തെരഞ്ഞെടുപ്പിലും എതിർ സ്ഥാനാർഥികൾക്കെതിരെ ഞാൻ പ്രസ്താവന നടത്തിയിട്ടില്ല. വ്യക്തിഹത്യയുടെ അങ്ങേയറ്റമാണിത്' -പ്രതിഭ പറഞ്ഞു.

അതേസമയം പരാർശം തള്ളിക്കൊണ്ട് യുഡിഎഫ് സ്ഥാനാർഥി എം ലിജു രംഗത്തെത്തി. വ്യക്തിപരമായ വിമർശനങ്ങളോ ആക്ഷേപങ്ങളോ നടത്തേണ്ട ഇടമല്ല തെരഞ്ഞെടുപ്പ്. സ്ത്രീവിരുദ്ധമായ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും ലിജു വ്യക്തമാക്കി.  

muslim league leader has been suspended over misogynistic remarks against ldf candidate u prathibha.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിര്‍മിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

Kerala
  •  5 days ago
No Image

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ ബന്ധുനിയമനം; സഹോദരീഭര്‍ത്താവിനെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി

Kerala
  •  5 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  5 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  5 days ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  5 days ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  5 days ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  5 days ago
No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  5 days ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  5 days ago
No Image

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

International
  •  5 days ago


No Image

വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്

National
  •  5 days ago
No Image

ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ നല്‍കിയില്ല, മേശപ്പുറത്ത് തട്ടിയിട്ട് വി മുരളീധരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

Kerala
  •  5 days ago
No Image

വൈദ്യുതിയോ യന്ത്രങ്ങളോ വേണ്ട; വാളൻപുളി കുരു ഉപയോ​ഗിച്ച് വെള്ളത്തിലെ പ്ലാസ്റ്റിക് മാറ്റാം; അന്താരാഷ്ട്ര 'എർത്ത് പ്രൈസ്' പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ കൗമാരക്കാർ

International
  •  5 days ago
No Image

ലബനനിലെ സയണിസ്റ്റ് കടന്നുകയറ്റം: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സഊദി അറേബ്യ

Saudi-arabia
  •  5 days ago