HOME
DETAILS

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

  
കെ ഷബാസ് ഹാരിസ്  
March 25, 2026 | 4:03 PM

was the new york plane crash caused by a control tower error

മാർച്ച്‌ 22 ഞായറാഴ്ച രാത്രി 11:40. മോൺട്രിയയിൽ നിന്ന് 72 യാത്രക്കാരും നാല് ജീവനക്കാരുമായി ന്യൂ യോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ കാനഡ എക്സ്പ്രസ് AC8646 (CRJ-900 വിമാനം) ലാഗ്വാർഡിയ വിമാനത്താവളത്തിൽ ലാന്റിങ്ങിനായിട്ടുള്ള ഫൈനൽ അപ്രോച്ചിലേക്ക് പ്രവേശിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ലാഗ്വാർഡിയ വിമാനത്താവളം. അത്‌ കൊണ്ട് തന്നെ അവിടെ നിന്നും ടേക്ക് ഓഫ് ചെയ്യുന്നതും, ലാന്റ് ചെയ്യുന്നതുമായ വിമാനങ്ങളെ എയർ ട്രാഫിക് കൺട്രോളർമാർ വളരെ സൂക്ഷ്മമായി തന്നെയാണ് കൈകാര്യം ചെയ്യാറുള്ളത്.

എന്നാൽ മാർച്ച്‌ 22ന് എയർ കാനഡ എക്സ്പ്രസ് വിമാനം ലാന്റിങ്ങിനായുള്ള ഫൈനൽ അപ്രോച്ചിലേക്ക്‌ കടന്നതിന് ശേഷം ലാഗ്വാർഡിയ വിമാനത്താവളത്തിൽ അവിചാരിതമായി മറ്റൊരു കാര്യം സംഭവിച്ചു. വിമാനത്താവളത്തിൽ ഉണ്ടായിരുന്ന മറ്റൊരു വിമാനത്തിൽ നിന്നും ചെറുതായി പുക ഉയരാൻ തുടങ്ങി. ഉടൻ തന്നെ വിമാനത്താവളത്തിലെ ഫയർ എഞ്ചിൻ ട്രക്ക് പുക ഉയരുന്ന വിമാനം ലക്ഷ്യമാക്കി യാത്ര തിരിച്ചു. ആ വിമാനത്തിലേക്ക് ഫയർ എഞ്ചിന് എത്തണമെങ്കിൽ വിമാനത്താവളത്തിലെ റൺ വേ മുറിച്ച് കടക്കേണ്ടതുണ്ട്. അതേ റൺ വേയിലേക്കാണ് എയർ കാനഡയുടെ വിമാനം ലാന്റ് ചെയ്യാൻ പോകുന്നതും.
എമർജൻസി ആയതിനാൽ ഫയർ എഞ്ചിൻ ട്രക്ക് റൺ വേയിലേക്ക് പ്രവേശിച്ചു. ഇതേ സമയം തന്നെ എയർ കാനഡ വിമാനം നിലം തൊട്ടു. ആകാശത്തിൽ നിന്ന് വളരെ വേഗതയിൽ നിലം തൊടുന്ന വിമാനങ്ങൾ അതിന്റെ വേഗത കുറയ്ക്കാൻ കുറച്ച് ദൂരം റൺ വേയിലൂടെ മുന്നോട്ട് സഞ്ചരിക്കും. പൈലറ്റ് വിമാനത്തിന്റെ വേഗത പൂർണ്ണമായി കുറച്ച്, സ്പീഡ് ബ്രൈക്ക്‌ അപ്ലൈ ചെയ്തതിന് ശേഷം മാത്രമെ ലാന്റിങ്ങിന് ശേഷം വിമാനത്തിന്റെ വേഗത കുറയുകയുള്ളൂ. അത്‌ സാധ്യമാവാൻ വിമാനത്തിന്റെ വലിപ്പം അനുസരിച്ച് റൺ വേയിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചേ മതിയാകൂ. അഥവാ, നിലം തൊട്ട ഉടനെ തന്നെ വിമാനം നിർത്തുക സാധ്യമല്ലെന്ന് അർത്ഥം.

എയർ കാനഡ എക്സ്പ്രസ് നിലം തൊട്ട അതേ സമയം തന്നെ റൺ വേയിലേക്ക് പ്രവേശിച്ച ഫയർ എഞ്ചിൻ ട്രക്കിനെ ശ്രദ്ധിച്ച എയർ ട്രാഫിക് കൺട്രോളർ "ട്രക്ക് വൺ സ്റ്റോപ്പ്... സ്റ്റോപ്പ്" എന്ന് അലറിയെങ്കിലും സമയം ഒരുപാട് വൈകിയിരുന്നു. വിമാനം ട്രക്കുമായി കൂട്ടിയിടിച്ചു. വിമാനത്തിന്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. രണ്ട് പൈലറ്റുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 41 പേർക്ക് പരുക്കേറ്റു. ഇതിൽ 32 പേർ പ്രാഥമിക ചികിത്സ കഴിഞ്ഞ് മടങ്ങിയെങ്കിലും ബാക്കി ആളുകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തന്നെ തുടരുകയാണ്.

പിഴവ് വന്നത് എവിടെ?

വിമാനത്താവളത്തിലെ വിമാനത്തെ ലക്ഷ്യം വെച്ച് നീങ്ങിയ ഫയർ എഞ്ചിൻ ട്രക്കിന് റൺ വെയിലേക്ക് പ്രവേശിക്കാനുള്ള അനുവാദം നൽകുന്നത് എയർ ട്രാഫിക് കൺട്രോളിലെ ഗ്രൗണ്ട് കൺട്രോളും, ലോക്കൽ ടവർ കൺട്രോളും ചേർന്നാണ്. അതേ സമയം ആകാശത്ത് നിന്ന് ലാന്റ് ചെയ്യുന്ന വിമാനങ്ങൾക്ക് ലാന്റ് ചെയ്യാനുള്ള അനുവാദം നൽകുന്നതാകട്ടെ എയർ ട്രാഫിക് കൺട്രോളിലെ തന്നെ അപ്രോച്ച് കൺട്രോളും, ലോക്കൽ ടവർ കൺട്രോളും ചേർന്നും.

നേരത്ത സൂചിപ്പിച്ച പോലെ ലാഗ്വാർഡിയ വിമാനത്താവളം വളരെ തിരക്കേറിയ വിമാനത്താവളമാണെന്ന് ഓർക്കണം. അവിടെ പെട്ടെന്നൊരു എമർജൻസി സംഭവിച്ചപ്പോൾ അത്‌ കൺട്രോൾ ടവറിലെ കമ്മ്യൂണികേഷൻ സംവിധാനങ്ങളെ മോശമായി ബാധിച്ചു എന്ന് വേണം മനസ്സിലാക്കാൻ. പുക ഉയരുന്ന വിമാനത്തിലേക്ക് ഫയർ എഞ്ചിൻ ട്രക്ക് റൺ വേ മുറിച്ച് കടന്ന് പെട്ടെന്ന് തന്നെ എത്തണമെന്ന് ഉണ്ടെങ്കിൽ അപ്രോച്ച് ടവർ എയർ കാനഡയ്ക്ക്‌ ലാന്റ് ചെയ്യാനുള്ള അനുവാദം നൽകാൻ പാടില്ല. പകരം എയർ കാനഡ വിമാനത്തോട് 'ഹോൾഡ്' (വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്ന രീതി)  ചെയ്യാൻ പറയണമായിരുന്നു. അതല്ല, എയർ കാനഡ ഫൈനൽ അപ്രോച്ചിലേക്ക് പ്രവേശിച്ച ശേഷമാണ് ഫയർ എഞ്ചിൻ ട്രക്ക് പുറപ്പെട്ടതെങ്കിൽ ട്രക്കിന് ഒരു കാരണവശാലും റൺ വേയിലേക്ക് പ്രവേശിക്കാൻ ഗ്രൗണ്ട് കൺട്രോൾ അനുവാദം നൽകാൻ പാടില്ല.

അപകട ശേഷം "എനിക്ക് പിഴവ് പറ്റി"യെന്ന എയർ ട്രാഫിക് കൺട്രോളറുടെ വെളിപ്പെടുത്തൽ ഗ്രൗണ്ട് കൺട്രോളും, അപ്രോച്ച് ടവറും തമ്മിൽ വേണ്ട വിധത്തിലുള്ള കമ്മ്യൂണിക്കേഷൻ നടന്നിട്ടില്ല എന്നതിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. അമേരിക്കൻ - കനേഡിയൻ അന്വേഷണ സംഘം നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയിൽ ടവറിൽ വേണ്ടത്ര ജോലിക്കാരില്ലാത്തതാണോ രാത്രിയിലെ ഉറക്കിന്റെ ക്ഷീണമാണോ കമ്മ്യൂണിക്കേഷനിൽ വിള്ളൽ വരുത്തിയതെന്ന് അന്വേഷണ സംഘം അന്വേഷിച്ച് വരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  10 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  10 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  10 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  10 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  10 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  10 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  10 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  10 days ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  10 days ago
No Image

ഭരണമുന്നണിയിലെ ഇടതുമുന്നണി

Kerala
  •  10 days ago