HOME
DETAILS

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

  
Web Desk
March 25, 2026 | 5:10 PM

strait of hormuz crisis 2000 ships and 20000 seafarers trapped reports suggest

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിൽ ചരക്കുക്കപ്പലുകൾ കുടുങ്ങിക്കിടക്കുന്നത് ആഗോള കയറ്റുമതി വ്യാപാര മേഖല മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഏകദേശം 2,000 കപ്പലുകളും ഇരുപതിനായിരത്തോളം നാവികരും ആണ് കഴിഞ്ഞ കുറേ ആഴ്ചകളായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത്. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗ്വെസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവിലെ സാഹചര്യം ചരക്കുകളുടെ കയറ്റുമതി വ്യവസായത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം അൽ ജസീറയോട് പറഞ്ഞു.

പല സ്ഥലങ്ങളിലേക്കും ചരക്കുമായുള്ള യാത്ര തുടരാനാകാതെ ആഴ്ചകളോളം കപ്പലുകളിൽ കഴിയേണ്ടി വരുന്നത് നാവികരുടെ മാനസികാരോഗ്യത്തെയും ശാരീരികാവസ്ഥയെയും ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടൽപ്പാത എന്ന് തുറക്കും എന്നറിയാതെ ദീർഘകാലത്തെ കാത്തിരിപ്പ് ജീവനക്കാരിൽ കടുത്ത ക്ഷീണത്തിനും സമ്മർദ്ദത്തിനും കാരണമാകുന്നു. കപ്പലുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ കുറവും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. നിലവിൽ കടലിടുക്കിന് ചുറ്റുമുള്ള രാജ്യങ്ങൾ നൽകുന്ന സഹായം മൂലമാണ് വലിയൊരു മാനുഷിക ദുരന്തം ഒഴിവാകുന്നത്. കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് സുരക്ഷിതമായി പുറത്തുകടക്കാൻ ഒരു 'മാനുഷിക ഇടനാഴി' ഒരുക്കാനുള്ള ശ്രമത്തിലാണ് ഐഎംഒ.

യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഷിപ്പിംഗ് കമ്പനികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കമ്പനികൾ വിസമ്മതിക്കുന്നത് മറ്റൊരു തിരിച്ചടിയായി. പല കമ്പനികളും കരാറുകൾ റദ്ദാക്കുകയോ വൻതുക പ്രീമിയമായി ഈടാക്കുകയോ ചെയ്യുന്നുണ്ട്. കപ്പലുകൾക്ക് അകമ്പടി സേവിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി പ്രായോഗികമല്ലെന്നും അത് നാവികരുടെ സുരക്ഷയ്ക്ക് ഉറപ്പുനൽകുന്നില്ലെന്നും ഡൊമിംഗ്വെസ് വിമർശിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ ഗുട്ടെറസ്

മിഡിൽ ഈസ്റ്റിലെ സംഘർഷം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ, ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. ലോകം ഒരു വൻ യുദ്ധത്തിന്റെ വക്കിലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നയതന്ത്രത്തിന്റെ പടവുകൾ കയറേണ്ട സമയമാണിത്. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാനും അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാനും ഇറാനും അമേരിക്കയും ഇസ്റാഈലും തയ്യാറാകണം എന്നും ഗുട്ടെറസ് പറഞ്ഞു.

 

The shipping industry is facing a severe crisis in the Strait of Hormuz, where approximately 2,000 vessels and 20,000 seafarers are currently stranded due to the ongoing conflict. Arsenio Dominguez, Secretary-General of the International Maritime Organization (IMO), 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  2 days ago