തൃപ്രയാര്‍ ജലോത്സവം ഇന്ന്
തൃപ്രയാര്‍: തൃപ്രയാര്‍ ജലോത്സവം ഇന്ന് തിരുവോണനാളില്‍ നടക്കും. ഉച്ചക്ക് രണ്ടിന് ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുന്‍വശം കനോലി കനാലില്‍ നടക്കുന്ന ജലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മത്സരത്തില്‍ പതിനഞ്ചിലേറെ ഇരുട്ടുകുത്തി, ചുരുളന്‍ വള്ളങ്ങളാണ് പങ്കെടുക്കുക. രണ്ട് ഡിവിഷനുകളിലായാണ് മത്സരം.
വള്ളം കളിക്ക് മുന്നോടിയായി വര്‍ണാഭമായ ജലഘോഷയാത്രയും നടക്കും. കാണികള്‍ ഉള്‍പ്പെടെ ജലോത്സവം പൂര്‍ണമായും ഇന്‍ഷൂര്‍ ചെയ്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മധ്യ കേരളത്തിലെ പ്രധാന ജലോത്സവങ്ങളില്‍ ഒന്നായ തൃപ്രയാര്‍ ജലോത്സവത്തിന് സര്‍ക്കാരിന്റെ യാതൊരു വിധ സാമ്പത്തിക സഹായവും ഇതുവരെ ലഭിക്കാറില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഗീതാഗോപി എം.എല്‍.എ പ്രഖ്യാപിച്ച അമ്പതിനായിരം രൂപ ലഭിച്ചില്ല. മുമ്പ് രണ്ടു തവണ ടൂറിസം വകുപ്പ് സഹായം പ്രഖ്യാപിച്ചെങ്കിലും നല്‍കിയില്ല. അഞ്ചു ലക്ഷം രൂപയോളം ജലോത്സവ പരിപാടിക്ക് ചെലവാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംഘാടകസമിതി ചെയര്മാന് കെ.വി പീതാംബരന്, ജനറല്‍ കണ്‍വീനര്‍ പ്രേമചന്ദ്രന് വടക്കേടത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ജോസ്, പി.ആര് സുശീല ടീച്ചര്‍, ബെന്നി തട്ടില്‍, നന്മ ചന്ദ്രന്, സിജോ പുലിക്കോട്ടില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."