വേനല്‍ക്കാലത്ത് ഡ്രൈവിങ്ങ് കുട്ടിക്കളിയല്ല; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
കടുത്ത ചൂടിലൂടെയാണ് കേരളക്കരയിപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. പൊള്ളുന്ന വേനലില്‍ ശരീരത്തിനും ചര്‍മ്മത്തിനുമൊക്കെ വേണ്ട ശ്രദ്ധയും പരിരക്ഷയും കൊടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇതിന് പുറമെ വേനല്‍ക്കാലത്ത് വാഹനവുമായി പുറത്തിറങ്ങുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.വേനലിലെ ചൂടും പൊടിയും കലര്‍ന്ന അന്തരീക്ഷവും, ദീര്‍ഘദൂര യാത്രകളില്‍ നോരിടേണ്ടി വരുന്ന ദാഹവും ശാരീരിക പ്രശ്‌നങ്ങളും കൂടാതെ ഹൈവേകളില്‍ റോഡ് മരീചിക പോലെയുള്ള താല്‍ക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്‌കരമാക്കും.
ഇതിന് പുറമെ വേനല്‍ ചൂടില്‍ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗില്‍ ഉറക്കത്തിനുള്ള സാധ്യത കൂടുതലാണ്. രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കം. റോഡില്‍ കൂടുതല്‍ വാഹനങ്ങളും ആളുകളും ഉണ്ടാകും എന്നത് തന്നെ കാരണം.ഇതോടൊപ്പം വാഹനത്തിന്റെ റബ്ബര്‍ ഭാഗങ്ങളായ ടയറും വൈപ്പര്‍ ബ്ലേഡുകളും ഫാന്‍ ബെല്‍റ്റും കൃത്യമായ പരിശോധിക്കുകയും ആവശ്യമെങ്കില്‍ മാറ്റിയിടുകയും ചെയ്യുക എന്നത് വേനല്‍ക്കാല ഡ്രൈവിംഗിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ടയര്‍ എയര്‍ പ്രഷര്‍ സ്വല്പം കുറച്ചിടുന്നതാവും ഉചിതം. ഒപ്പം റേഡിയേറ്റര്‍ കൂളന്റിന്റെ അളവും ഇടയ്ക്കിടെ പരിശോധിക്കാം. കഴിയുന്നതും വാഹനങ്ങള്‍ തണലത്ത് പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക.
ഇനി എന്തെങ്കിലും സാഹചര്യത്തില്‍ വാഹനം വെയിലുള്ളയിടത്ത് പാര്‍ക്ക് ചെയ്യേണ്ടി വന്നാല്‍
വെയില്‍ ഡാഷ്‌ബോര്‍ഡില്‍ കൊള്ളാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.ഇതിനെല്ലാം പുറമെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ബോട്ടിലുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കുകയെന്നത്. തീപിടിത്തത്തിന് സാധ്യതയുള്ള സാധനങ്ങള്‍, സ്‌പ്രേകള്‍, സാനിറ്റൈസര്‍ എന്നിവ ഒരുകാരണവശാലും വേനല്‍ക്കാലത്ത് വാഹനത്തില്‍ സൂക്ഷിക്കരുത്.ദീര്‍ഘയാത്ര ചെയ്യുന്നവരാണെങ്കില്‍ വെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള പഴവര്‍ഗ്ഗങ്ങള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."